ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ഇരട്ടചങ്കന്റെ കേരളം.

Schoolwiki സംരംഭത്തിൽ നിന്ന്
ഇരട്ടചങ്കന്റെ കേരളം.


2018 ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം കാലത്ത് ഉയർന്ന അളവിൽ മഴപെയ്തത് ഫലമായാണ് 2018ലെ വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്. തിരുവനന്തപുരം കൊല്ലം എന്നീ ജില്ലകളിൽ ഒഴികെ മറ്റ് 12 ജില്ലകളിലും വെള്ളപ്പൊക്കം അതിശക്തമായ വ്യാപിച്ചു. 1924-ലെ പ്രണയത്തിനുശേഷം കേരളത്തിലുണ്ടായ ഏറ്റവും വലിയ പ്രളയം. കനത്ത വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും ഒരുപാട് ജീവൻ പൊളിഞ്ഞു നിരവധി പേരെ കാണാതായി. മൂന്നു ലക്ഷത്തിലേറെ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തു. ജാതി മത ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി പ്രളയത്തെ അതിജീവിച്ചു. പ്രധാനമന്ത്രിയുടേയും മറ്റു രാജ്യങ്ങളെയും അഭിനന്ദനം നേടുന്ന വിധത്തിലായിരുന്നു ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിന് പ്രവർത്തനങ്ങൾ. ഈ മഹാ വിപത്തിനെ അതിജീവിക്കാൻ സർക്കാർ ഒപ്പമുണ്ടായിരുന്നു.
ചൈനയിലെ വുഹാനിൽ നിന്ന് രൂപം കൊണ്ട കൊറോണ എന്ന വൈറസ് ലോകമെമ്പാടും വൻ നാശം വിതച്ചു കൊണ്ടിരിക്കുന്നു. ലോകത്തെമ്പാടും ഒരു ലക്ഷത്തിലേറെ പേരുടെ ജീവനെടുത്ത താണ്ഡവം ആടുകയാണ് കോവിഡ് 19 എന്ന മഹാമാരി. എന്നാൽ കേരളത്തിൽ കൊറോണാ വൈറസിനെ തുരത്താൻ ഉള്ള മുൻകരുതലുകളും രക്ഷാമാർഗങ്ങളും പിണറായി സർക്കാർ സ്വീകരിച്ചു. അതിലൊന്നാണ് Break the chain ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് സമ്പർക്കത്തിലൂടെ രോഗം പകരാതിരിക്കാൻ കേരള ഗവൺമെന്റ് സ്വീകരിച്ച ഒരു മുദ്രാവാക്യമാണ് Break the chain. കോറോണയെ ഹാൻഡ്‌വാഷ ഉപയോഗിച്ച പ്രതിരോധിക്കാൻ കേരള സർക്കാർ മുന്നോട്ടു വെച്ച ഒരു മുദ്രാവാക്യമാണ് Break the chain. വിവിധ രാജ്യങ്ങളിലായി ഒരുപാടു മലയാളികൾ കോവിഡിനെതിരെ പോരാടുന്നു. അതോടൊപ്പം മലയാളി നഴ്സുമാരും, ഡോക്ടർസും. പ്രവാസികൾക്കും, കേരള ജനതകള്കും വേണ്ടി താങ്ങായി ആരോഗ്യ പ്രവർത്തകരും, സന്നദ്ധ സംഘടനകളും, അതിലുപരിയായി പെൺകരുത്തു തെളിയിച്ചുകൊണ്ട് നമ്മുടെ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറും, സ്വന്തം നാടിന്നെ, രക്ഷിക്കാൻ പോരാടുന്ന പോലീസ് ഉദ്യോഗസ്ഥരു,സ്വeന്തം ജീവൻ പണയപ്പെടുത്തി രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടർസ് നഴ്സുമാരും, ഇവർക്കെല്ലാം ധൈര്യം കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും, ഇവരോടൊക്കെ ചേർന്ന് നമ്മുക്കും വീട്ടിലിരുന് ഇ മഹാവിപത്തിനെ തോല്പിക്കാം.

                                      " BREAK  THE CHAIN"
അമിത്ര രാജ്
9 ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം