ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ വാർത്തകൾ (2018-19) - ഒറ്റ നോട്ടത്തിൽ

  • 7 സെപ്റ്റംബർ 2018 - കുട്ടനാടിനൊരു കൈത്താങ്ങ്

പുന്നമൂട് സ്കൂളിലെ കുട്ടികൾ സമാഹരിച്ച പഠനോപകരണങ്ങൾ കുട്ടനാട് കിടങ്ങറ ഹയർ സെക്കന്ററി സ്കൂളിൽ എത്തിച്ചു.

  • 5 സെപ്റ്റംബർ 2018 - അധ്യാപക ദിനാഘോഷം

അധ്യാപക ദിനത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി സ്കൂളിന്റെ നടത്തിപ്പ് ചുമതല സ്കൂൾ അധ്യാപകരോടൊപ്പം കുട്ടികളെ ഏൽപ്പിച്ചു. വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ അധ്യാപകരായി ക്ലാസുകൾ എടുത്തു.

  • 17 ഓഗസ്റ്റ് 2018 - ദുരിതാശ്വാസ പ്രവർത്തനങ്ങൾ

എസ് പി സി യുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി. ആവശ്യസാധനങ്ങൾ സമാഹരിച്ചു ക്യാമ്പിൽ എത്തിച്ചു കൊടുത്തു.

  • 15 ഓഗസ്റ്റ് 2018 - സ്വതന്ത്ര ദിനാഘോഷം

സ്വതന്ത്ര ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. എസ് പി സി ലഹരി വിരുദ്ധ സൈക്കിൾ റാലി നടത്തി.

  • 27 ജൂലൈ 2018 - എ പി ജെ അനുസ്മരണം

സ്കൂളിൽ എ പി ജെ അനുസ്മരണം സംഘടിപ്പിച്ചു

  • 24 ജൂലൈ 2018 - കൗമാര ആരോഗ്യത്തെ കുറിച്ചു് ക്ലാസ്സ്

നേമം ജനമൈത്രി പോലീസ് സ്റ്റേഷനും ആരോഗ്യവകുപ്പും സംയുക്തമായി കൗമാര ആരോഗ്യത്തെ കുറിച് ക്ലാസ്സ് സംഘടിപ്പിച്ചു

  • 21 ജൂലൈ 2018 - ചാന്ദ്ര ദിനാചരണം

ചാന്ദ്ര ദിനാചരണം സംഘടിപ്പിച്ചു. ഐ എസ് ആർ ഒ യിലെ യുവ ശാസ്ത്രജ്ജരുമായി അഭിമുഖം, സംവാദം എന്നിവ നടത്തി

  • 20 ജൂലൈ 2018 - 103.8 ഇ എൽ സി റെയിൻബോ റേഡിയോ

103.8 ഇ എൽ സി റെയിൻബോ റേഡിയോ പ്രക്ഷേപണം ആരംഭിച്ചു . ഉച്ചയ്ക്ക് 1.15 മുതൽ 2.00 മണിവരെ ആയിരുന്നു റേഡിയോ പ്രക്ഷേപണം

  • 17 ജൂലൈ 2018 - ദി ഹിന്ദു ഇൻ സ്കൂൾ

ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബിന്റെ നേതൃത്വത്തിൽ ദി ഹിന്ദു ഇൻ സ്കൂൾ പദ്ധതിക്ക് തുടക്കം കുറിച്ചു

  • 16 ജൂലൈ 2018 - എസ് പി സി നാഷണൽ ലൗഞ്ചിങിന് 5 കേഡറ്റുകൾ

എസ് പി സി നാഷണൽ ലൗഞ്ചിങിന് പങ്കെടുക്കാൻ പുന്നമൂട് എസ് പി സി യിലെ 5 കേഡറ്റുകൾക്ക് സെലക്ഷൻ ലഭിച്ചു

  • 14 ജൂലൈ 2018 - ശിശുവാണി

ശിശുവാണി യിൽ കല്ലിയൂർ സഹകരണ ബാങ്ക് മാനേജരുമായുള്ള അഭിമുഖം നടത്തി

  • 11 ജൂലൈ 2018 - ലോക ജനസംഖ്യ ദിനാചരണം

ലോക ജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി സെമിനാർ, എസ് പി സി കേഡറ്റുകൾ തയ്യാറാക്കിയ ജനസംഖ്യ പതിപ്പുകളുടെ പ്രകാശനം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു

  • 9 ജൂലൈ 2018 - ദേശാഭിമാനി അക്ഷരമുറ്റം - ഉത്‌ഘാടനം

ദേശാഭിമാനി അക്ഷരമുറ്റം പത്രവിതരനോത്ഘാടനം സ്കൂൾ അസംബ്ലി യിൽ വെച്ച് നടന്നു

  • 6 ജൂലൈ 2018 - ശിശുവാണി

ശിശുവാണി യിൽ കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയലക്ഷിയുമായുള്ള അഭിമുഖം നടത്തി

  • 5 ജൂലൈ 2018 - ബഷീർ അനുസ്മരണം

ബഷീർ അനുസ്മരണം സ്കൂളിൽ സംഘടിപ്പിച്ചു

  • 4 ജൂലൈ 2018 - മികവിന് അംഗീകാരം

കെ എസ് ടി എ തിരുവനന്തപുരം സൗത്ത് സബ് ജില്ല സംഘടിപ്പിച്ച വിജയോത്സവത്തിൽ 100 ശതമാനം വിജയം നേടിയ സ്കൂളിനുള്ള പുരസ്‌കാരം തിരുവനന്തപുരം മേയർ അഡ്വ.വി കെ പ്രശാന്തിൽ നിന്നും സ്കൂൾ പ്രിൻസിപ്പൽ ഏറ്റു വാങ്ങി.

സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കബഡി, വോളിബാൾ, ഫുട്ബോൾ പരിശീലനം ആരംഭിച്ചു

  • 30 ജൂൺ 2018 - വെള്ളായണി കായൽ ശുചീകരണം

ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ വെള്ളായണി കായൽ ശുചീകരണ പ്രവർത്തനം നടന്നു

  • 28 ജൂൺ 2018 - ലിറ്റിൽ കൈറ്റ്സ് ഉത്‌ഘാടനം

സ്കൂളിലെ ലിറ്റൽ കൈറ്റ്സ് ക്ലബ്ബിന്റെ ഉത്‌ഘാടനം നടന്നു

  • 27 ജൂൺ 2018 - ഇ എൽ സി - സ്റ്റുഡന്റ് എംപവർമെൻറ് പ്രോഗ്രാം

ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബിന്റെ സ്റ്റുഡന്റ് എംപവർമെൻറ് പ്രോഗ്രാം - സ്റ്റെപ്പ് ആരംഭിച്ചു. അധിക സമയം കണ്ടെത്തി ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്കു വേണ്ട സഹായങ്ങൾ നൽകുന്ന പദ്ധതിയാണിനത്

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി നേമം ജനമൈത്രി പോലീസ് സ്റ്റേഷനും എസ് പി സി യും സംയുക്തമായി ഇക്കോ ക്ളബ്ബിന്റെ സഹായത്തോടെ സ്കൂൾ വളപ്പിൽ ആരംഭിച്ചു

  • 26 ജൂൺ 2018 - വായനക്കൂട്ടം

വായനക്കൂട്ടം ലിറ്റററി ക്ലബ്ബിന്റെ (2018) പ്രവർത്തന ഉത്‌ഘാടനവും വായനാദിനാഘോഷങ്ങളുടെ സമാപനവും നടന്നു. വിവിധ പരിപാടികൾ സംഘടിപ്പിച്ചു

  • 23 ജൂൺ 20118 - മഴക്കാല രോഗ ബോധവത്ക്കരണം

എസ് പി സി യുടെ നേതൃത്വത്തിൽ മഴക്കാല രോഗ ബോധവത്ക്കരണവും പ്രതിരോധ മരുന്നു വിതരണവും ഉൾപ്പെടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡോക്ടർ സിദ്ദി, ഡോക്ടർ കമല, ഡോക്ടർ അൻസീന എന്നിവർ ക്യാമ്പ് നയിച്ചു

  • 21 ജൂൺ 2018 - പ്ലസ് വൺ പ്രവേശനോത്സവം

പ്ലസ് വൺ പ്രവേശനോത്സവം ജൂൺ ഒന്ന് രാവിലെ പത്തു മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ലതാകുമാരി മുഖ്യ അതിഥി ആയിരുന്നു.

  • 19 ജൂൺ 2018 - വായനാദിനം

വായന ദിനം സമുചിതമായി ആചരിച്ചു. വായന മത്സരം, സ്പെഷ്യൽ അസംബ്ലി, റീഡിങ് ഡേ ക്യാമ്പയിൻ (ഇ എൽ സി) എന്നിവ സംഘടിപ്പിച്ചു. ഇ എൽ സി യുടെ ബുള്ളറ്റിൻ ബോർഡ് റെയിൻബോ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു. പ്രൈമറി വിഭാഗത്തിൽ മഴവിൽ കൂടാരം വിവിധങ്ങളായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു

  • 16 ജൂൺ 2018 - മികവ് അവാർഡ്

100 ശതമാനം വിജയം നേടിയ സ്കൂളുകൾക്കുള്ള മികവ് അവാർഡ് കോവളം എം എൽ എ യുടെ കയ്യിൽ നിന്നും ഹെഡ്മിസ്ട്രസ് രാജി.സി.ഒ യും പി ടി എ പ്രസിഡന്റ് അഡ്വ. ഉദയകുമാറും ചേർന്ന് ഏറ്റുവാങ്ങി

  • 13 ജൂൺ 2018 - നൂറിന്റെ തിളക്കം

തുടർച്ചയായി രണ്ടാം വർഷവും എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിക്കാൻ സ്കൂളിന് സാധിച്ചു. സേ പരീക്ഷ ഫലപ്രഖ്യാപനം കഴിഞ്ഞതോടെ എല്ലാ വിദ്യാർത്ഥികളും വിജയിച്ചു

  • 12 ജൂൺ 2018 - പ്ലസ് വൺ പ്രവേശനം

പ്ലസ് വൺ ആദ്യ അലോട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടികൾ ആരംഭിച്ചു.

  • 05 ജൂൺ 2018 - പരിസ്ഥിതി ദിനാചരണം

ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. സ്പെഷ്യൽ അസംബ്ലി, ഔഷധ സസ്യതോട്ട നിർമ്മാണം, ജൈവ പച്ചക്കറിത്തോട്ട നിർമ്മാണം എന്നിവ പരിസ്ഥിതി ദിനാചരണവുമായി ബന്ധപെട്ടു സംഘടിപ്പിച്ചു പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എസ് പി സി വൃക്ഷതൈ വച്ചുപിടിപ്പിക്കുന്നതിന്റെ പ്രവർത്തന ഉത്‌ഘാടനവും നടന്നു

  • 01 ജൂൺ 2018 - പ്രവേശനോത്സവം

സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്ന് രാവിലെ പത്തു മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ലതാകുമാരി മുഖ്യ അതിഥി ആയിരുന്നു. പുതിയ കൂട്ടുകാരെ സ്കൂളിലേക്ക് സന്തോഷത്തോടെ സ്വീകരിച്ചു .