ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അക്ഷരവൃക്ഷം/ രോഗപ്രതിരോധം-നമുക്ക് ചെയ്യാൻ കഴിയുന്നത്

Schoolwiki സംരംഭത്തിൽ നിന്ന്
 രോഗപ്രതിരോധം-നമുക്ക് ചെയ്യാൻ കഴിയുന്നത്

നമ്മൾ ഇപ്പോൾ നേരിടുന്ന പ്രശ്നമാണ് കൊറോണ വൈറസ് രോഗബാധ. ആളുകളെ കാർന്നുതിന്നുന്ന വൈറസ് ആളുകളിൽനിന്ന് ആളുകളിലേക്ക് പടരുകയാണ്. സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരുതരം വൈറസ് എന്ന് പറയുന്നതിനേക്കാൾ നല്ലത് വൈറസുകളുടെ ഒരു വലിയ കൂട്ടം ആണ് കൊറോണ വൈറസ്. വളരെ വിരളം ആയിട്ടാണ് ഈ വൈറസുകൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്. ഈ വൈറസ് ബാധയുടെ പ്രാഥമിക ലക്ഷണങ്ങൾ പനി, ചുമ, ശ്വാസതടസം തുടങ്ങിയവയാണ്. വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്ത് ദിവസമാണ്. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പനി കടുത്ത ചുമ, ജലദോഷം, ശ്വാസതടസ്സം, അസാധാരണമായ ക്ഷീണം എന്നിവയാൽ രോഗം സ്ഥിതിക രിക്കാവുന്നതാണ്. ഈ രോഗം തടയാനുള്ള ഏക പ്രതിവിധി പ്രതിരോധമാണ്. ഈ വൈറസിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ലാത്തതുകൊണ്ട് ഇത് പടരുന്ന മേഖലയിലേക്ക് അല്ലെങ്കിൽ ഇത്തരത്തിലുള്ള വരുമായി സമ്പർക്കം പുലർത്തുകയോ ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. യാത്രയ്ക്കായോ ജോലി ആവശ്യത്തിനായോ രാജ്യങ്ങൾ സന്ദർശിക്കേണ്ടി വരുന്നവർ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വീട്ടിൽ നിന്നും കഴിവതും പുറത്തിറങ്ങാതിരിക്കുക അഥവാ പുറത്തിറങ്ങുകയാണങ്കിൽ നിർബന്ധമായും മാസ്ക് ഉപയോഗിക്കേണ്ടതാണ്. ആശുപത്രിയിലോ പൊതു സ്ഥലങ്ങളിലോ പോയി കഴിഞ്ഞാലുടൻ സോപ്പോ, ഹാൻഡ് വാഷ് ഉപയോഗിച്ച് 20 സെക്കൻഡ് നേരം കൈ കഴുകുക. ജാഗ്രതയാണ് നമ്മുടെ മരുന്ന്. നമ്മളെല്ലാവരും ഈ ലോക്ക് ഡൗണിൽ വീടുകൾ തന്നെ ഇരുന്ന് ഈ രോഗത്തെ പ്രതിരോധിക്കാം. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് രോഗം പകരാൻ ഇടയുണ്ട് അതുകൊണ്ട് തന്നെ അതീവ ജാഗ്രതയോടെ നമുക്കൊന്നിച്ച് ഇതിനെ പ്രതിരോധിക്കാം.

ആദിത്യ ബിനു
9 A ഗവ.മോഡൽ എച്ച് എച്ച് എസ്സ് പുന്നമൂട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം