സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി /പോക്കറ്റ് പി.ടി.എ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

സ്കൂൾ പി.ടി.എ യോഗങ്ങൾക്കു പുറമെ ഓരോ ചെറു പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കൂടുന്നതാണ് പോക്കറ്റ് പി.ടി.എ.പതിനഞ്ച് മുതൽ ഇരുപതു വീടുകൾ വരെ ഒറ്റ യൂണിറ്റാക്കി ഏതെങ്കിലും ഒരു വീട്ടുമുറ്റത്ത് അദ്ധ്യാപകരും രക്ഷാകർത്താക്കളും ഒത്തു ചേരുന്നു.വൈകുന്നേരം 5 മണിക്കു ശേഷമാണ് യോഗം ചേരുന്നത്.രക്ഷിതാക്കൾക്ക് ജോലി സമയത്തിനു ശേഷം പങ്കെടുക്കാനുള്ള സൗകര്യത്തിനു വേണ്ടിയാണിത്.കുട്ടികളുടെ പഠനപ്രശ്നങ്ങൾ കൂടുതൽ അടുത്തറിയാനും ഒത്തു ചേർന്ന് പരിഹാരം കാണാനും ഇതിലൂടെ കഴിയുന്നു.കുട്ടിയിലും രക്ഷിതാവിലും കൂടുതൽ അത്മവിശ്വാസം സൃഷ്ടിക്കാനും കഴിയുന്നു.