സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രീൻസ് -എന്ന പേരിൽ പരിസ്ഥിതി പഠന ക്ലബ്ബ് എട്ട് വർഷമായി സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.പരിസ്ഥിതി ദിനാചരണങ്ങൾ,കർഷക ദിനം,കൃഷി, പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സ്,ജലസംരക്ഷണം,വൃദ്ധജനസംരക്ഷണം തുടങ്ങി വേറിട്ട പ്രവർത്തനങ്ങളിലൂടെയാണ് കുട്ടികൾ ക്ലബ്ബ് പ്രവർത്തനം സജീവമാക്കുന്നത്.പത്താം ക്ലാസ്സ് വിദ്യാർത്ഥി ശ്രീഷ്മയാണ് ക്ലബ്ബ് കൺവീനർ. ഒ.ബിന്ദു ടീച്ചറാണ് ചുമതല വഹിക്കുന്ന അദ്ധ്യാപിക.

"പരിസ്ഥിതി ദിനത്തിൽ അസിസിറ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ശ്രീ.ശ്യാംമോഹൻലാൽ കുട്ടികൾക്ക് കുട്ടികൾക്ക് വൃക്ഷത്തൈ സമ്മാനിക്കുന്നു.(2016)
"ചിങ്ങം ഒന്ന് -കർഷക ദിനത്തിൽ നെടുവേലി ഗ്രാമത്തിലെ കർഷകരെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ പൊന്നാട അണിയിച്ച് ആദരിക്കുന്നു(2016)
"പ്രമുഖ പക്ഷി നിരീക്ഷകൻ സി.സുശാന്ത് നെടുവേലി സ്കൂളിലെ കുട്ടികളുമായി സംവദിക്കുന്നു(2016)
"ലഹരി വിരുദ്ധ ദിനത്തിൽ പോസ്റ്റർ പ്രദർശനം (2016)
"കാപ്പുകാട് വന്യജീവി സങ്കേതം -ട്രക്കിംങ് -11/2016
"(2017 ) ഏപ്രിൽ 7 -ഹരിത വിദ്യാലയം കുട്ടികളുടെ നേതൃത്ത്വ ഗ്രൂപ്പ്