ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/അക്ഷരവൃക്ഷം/പ്രിയപ്പെട്ട അമ്മൂമ്മക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രിയപ്പെട്ട അമ്മുമ്മക്ക്


സുഖമാണോ?.... അവിടത്തെ അവസ്ഥയൊക്കെ ഞാൻ ടിവിയിൽ കാണുന്നുണ്ട് . എനിക്ക് എത്രയും വേഗം നാട്ടിൽ വന്നാൽ മതി എന്നാണ് എന്റെ മനസ്സിൽ .. നമ്മുടെ രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ അമ്മുമ്മ ടിവിയിൽ കാണുന്നില്ലേ ..?.. ഇവിടെ മുംബൈയിൽ പുറം ലോകം കാണുന്നതിനെക്കാൾ കഷ്ടം തന്നെയാണ് .പുറത്തിറങ്ങാൻ കഴിയാതെ എല്ലാവരും വീടുകളിൽ തന്നെ അടഞ്ഞിരിക്കുന്നു . കുഞ്ഞി കോഴിയെ പിടിക്കാൻ പരുന്ത് വരുമ്പോൾ അമ്മക്കോഴിയുടെ ചിറകിനുള്ളിൽ ഒളിച്ചിരിക്കുന്ന അതെ പോലെ ... അത്ര ഏറെ പേടിയാണ് ..ആ പരുന്ത് എപ്പോൾ വേണമെങ്കിലും റാഞ്ചിയെടുക്കാം .അതൊക്കെ കൊണ്ട് എല്ലാവരെയും പോലെ ഫ്ലാറ്റിൽ തന്നെയാണ് . ടിവി കണ്ടും ഫോണിൽ സമയം ചിലവഴിച്ചും മടുത്തിരിക്കുന്നു ..എത്രയെന്നു പറഞ്ഞ ഉറങ്ങുന്നേ ..ഞാൻ ഈ എഴുതുമ്പോഴും റോഡിലൂടെ ആംബുലെൻസുകൾ ചീറി പായുന്നുണ്ട്.. അനേകം ആളുകൾ രോഗം പടർന്ന് പിടിച്ച ആശുപതിയിൽ ആണ് ..എത്രയോ പേര് ദിനം പ്രതി മരിക്കുന്നു ... എല്ലാം പഴയത് പോലെ ആയിരുന്നെങ്കിൽ..കഴിഞ്ഞ വർഷം അവധിക്ക് നാട്ടിൽ വന്നപ്പോൾ എന്ത് രസായിരുന്നു .വീടിനു ചുറ്റും പറമ്പിൽ ഓടി ചാടി നടന്നു , കുളത്തിൽ പോയി മീൻ പിടിച്ചതും ഓർമയിൽ വരുന്നു .. എന്തല്ലാം മരങ്ങൾ, നിറയെ മുല്ല പൂക്കൾ ...നാട്ടിലെ കൂട്ടുകാർ അവരോടൊപ്പം പുഴയിൽ നീന്തിയതും വയലിൽ പോയി പന്ത് കളിച്ചതും പെട്ടന്ന് ഓർക്കുകയാണ് .. അവരോട് യാത്ര പറയുമ്പോൾ അടുത്ത വര്ഷം വരാം എന്ന് പറഞ്ഞാണ് മടങ്ങിയത് .. അവരോടൊക്കെ എന്റെ അന്വേഷണം പറയണം ..പക്ഷെ അമ്മുമ്മക്കും അവരെ കാണാൻ പറ്റില്ലായിരിക്കും അല്ലെ ..നമ്മുടെ നാടിന്റെ നന്മയയും മഹത്വവും സുരക്ഷയും തിരിച്ചറിയുന്നത് ഞങ്ങളെ പോലെ ദൂരെ ഫ്ലാറ്റ്‌കളിൽ അകപെട്ടവർക്കേ സാധിക്കു .. അത്രമേൽ കഷ്ടമാണ് ഇവിടത്തെ അവസ്ഥ .. ഈ അവധിക്ക് എനിക്ക് അമ്മുമ്മയുടെ കഥകൾ കേൾക്കാൻ കഴിയുമെന്ന് തോന്നുന്നില്ല .ആ കഥകൾ എനിക്കെന്ത് ഇഷ്ടാണെന്നോ .. ഇനി ഫോൺ വഴി നമുക്ക് കാര്യങ്ങൾ സംസാരിക്കാം . അങ്ങനെ എന്റെ നാടും വീടും അറിയാൻ സാധിക്കട്ടെ .. എല്ലാവരോടും അന്വേഷണം പറയണേ.. ഇതൊക്കെ കഴിഞ്ഞ് ഞാൻ അങ്ങ് വരുന്നുണ്ട്

 

അജിൽ കൃഷ്ണൻ
12 കൊമേഴ്സ് ഗവൺമെൻറ് എച്ച്.എസ്.എസ് നെടുവേലി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ