ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
ജൂനിയർ റെഡ് ക്രോസ്

വിദ്യാർത്ഥികളിൽ സേവന സമ്പന്നത,സ്വഭാവരൂപീകരണം,സഹജീവികളോടുള്ളസ്നേഹം,ദയ ആതുര ശുശ്രൂഷ,ആരോഗ്യവിദ്യാഭ്യാസം തുടങ്ങിയ മഹത്തായ മൂല്യങ്ങൾകുട്ടികളിൽ വളർത്തുന്നതിനുവേണ്ടി രൂപീകരിച്ച സംഘടനയാണ് ജൂനിയർ റെ‍ഡ് ക്രോസ്. അന്തർദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെഭാഗമായുള്ള ഈ പ്രസ്ഥാനം ജാതി,മത,വർഗ്ഗ രാഷ്ട്രീയ വേർതിരുവകൾക്കതീതമായി പ്രവർത്തിച്ചുവരുന്നു. ജീൻ ഹെന്ററി ഡ്യുനാന്റിനാ്ൽ സ്ഥാപിതമായ റെ‍ഡ്ക്രോസ് പ്രസ്ഥാനത്തിന്റെ ഭാഗമായി ഒന്നാംമഹായുദ്ധകാലത്ത് ധാരാളം കുട്ടികൾ മുറിവേറ്റവർക്ക്പ്രഥമശുശ്രൂഷ നൽകുന്നതിനുവേണ്ടിപരിശ്രമിച്ചു. ഇതിൽ നിന്നും പ്രചോദനംഉൾക്കൊണ്ടുകൊണ്ട് 1920 ൽ ക്ലാരാ ബർട്ടൺ എന്ന മഹതി ജൂനിയർ റെഡ്ക്രോസിന് രൂപം നൽകി. ഈ മഹത്തായ പ്രസ്ഥാനം നമ്മുടെവിദ്യാലയത്തിൽ രൂപീൃതമായി. ഇതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ JRC കേ‌ഡെറ്റുകളുടെ നേതൃത്വത്തിൽവിദ്യാലയത്തിൽ നടന്നുവരുന്നു. രക്തദാനം, നേത്ര ദാനം, പരിസരശുചീകരണം എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സുകൾ, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളിലുള്ള പങ്കാളിത്തം, പ്രഥമ ശുശ്രൂഷ പരിശീലനം, വിദ്യാലയവും പരിസരവും ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ, ആരോഗ്യവുമായിബന്ധപ്പെട്ടപോസ്റ്റർ പ്രദർശനങ്ങൾ, റാലികൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, മെഡിക്കൽ ക്ലാസ്സുകളിലെ പങ്ക്ാളിത്തം സ്കൂൾ റേഡിയോയിലൂടെ മാനസികോല്ലാസത്തിനു, വിജ്ഞാനാദാദയകത്താനുതുകുന്നതുമായപരിപാടികളുടെ പ്രക്ഷേപണം, പാഠങ്ങൾപകർന്നുനൽകുന്ന പ്രവർത്തനങ്ങൾ തുടങ്ങിയവ ചെയ്തു. ഇതിന്റെ ഭാഗമായി A B C ലെവൽ പരീക്ഷകൾ വർഷം തോറും നടത്തി വരുന്നു. C ലെവൽ പരീക്ഷയിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് SSLC പരീക്ഷയിൽ ഗ്രേസ് മാർക്കിനുള്ള അർഹതയും ലഭിക്കുന്നു.


2018-19 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ.

ദിനാചരണങ്ങൾ
*പുകയില വിരുദ്ധ ദിനം, സ്വതന്ത്ര്യ ദിനം , ഹിരോഷിമ ദിനം ,ഗാന്ധി ജയന്തി എന്നി ദിനാചരണങ്ങൾ ആചരിക്കുന്നു.
ഓണകിറ്റ് വിതരണം,
അധ്യാപകരിൽ നിന്നും കുട്ടികളിൽ നിന്നും സംഭാനയായി JRC കേഡറ്റ്സ് കൈപറ്റിയ തുക ഉപയോഗിച്ച് 5 മുതൽ 10 വരെ ക്ലാസുകളിലെ നിർദ്ധനരായ 35 കുട്ടികൾക്ക് അരിയും പലവ്യജ്ഞനങ്ങളുമടങ്ങിയ ഓണകിറ്റ് ഓഗസ്റ്റ് 17-ാം തീയതി വിതരണം ചെയ്തു.
ഭിന്നശേഷിക്കാരാനായ സഹപാഠിക്ക് ധനസഹായം9A യിൽപഠിയ്ക്കുന്ന ആദിത്യൻ എന്ന ഭിന്നശേഷിക്കാരനായ കുട്ടിയുടെ ഭവന സന്ദർശനം നടത്തി JRCകേഡറ്റുകൾ ധനസഹായം നൽകി.(August-17)
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ
SMV സ്കൂളിലെ കളക്ഷൻ ക്യാമ്പിലേയ്ക്ക് സ്കൂൾ കുട്ടികളിൽ നിന്നും ദുരിതാശ്വാസ സാമഗ്രികൾ ശേഖരിച്ച് എത്തിച്ച പ്രവർത്തനത്തിൽ SPC,NCC കേഡറ്റുകൾക്കൊപ്പം സംയുക്ത പ്രവ‍ർത്തനം. നമ്മുടെ സ്കൂളിൽ ബഹു.വി.ശശി എം.എൽ.എ ആഹ്വാനമനുസരിച്ച് നിയോജകമണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നിന്നുമായി സാമഗ്രികൾ ശേഖരിച്ച പ്രവർത്തനങ്ങളിൽ JRC കേഡറ്റുകളുടെ സജീവ പങ്കാളിത്തം
വൃദ്ധ സദന അനാഥാലായ സന്ദർശനം
ഡിസംബർ ആദ്യവാരം നടത്തുുന്നു