ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ആനിമൽ ക്ലബ്ബ്-17
(ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/ആനിമൽ ക്ലബ്ബ്-17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2016 ലാണ് നമ്മുടെ സ്കൂളിൽ ആദ്യമായി ഡയറി ക്ലബ്ബ് ആരംഭിച്ചത്. 8, 9 ക്ലാസുകളിൽ നിന്നും വീടുകളിൽ പശു വളർത്തൽ ഉള്ളതും അതിൽ താൽപര്യമുള്ളതുമായ 40 കുട്ടികളെ ഉൾപ്പെടുത്തിയാണ് ഡയറി ക്ലബ്ബിന് രൂപം നൽകിയത്. ഇതിന്റെ ധന സഹായവും മേൽ നോട്ടവും സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ പോത്തൻകോട് ഓഫീസിനാണ്. കുട്ടികളിൽ പശു പരിപാലനം കാർഷിക ആഭിമുഖ്യം വർധിപ്പിക്കുക തീറ്റപ്പുൽ കൃഷി പ്രോത്സാഹിപ്പിക്കുക. ക്ഷീരവികസനമേഖലയിൽ താൽപര്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുക എന്നതാണ് ഡയറി ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. 2016-17 ൽ ഡയറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു ഡയറി ഫാമും ഡയറി ഉൽപ്പനങ്ങളുടെ നിർമാണ യൂണിറ്റും സന്ദർശിച്ചിരുന്നു. നമ്മുടെ സ്കൂളിൽ ജ്യോതിലാൽ.ബി ക്കാണ് ഈ ക്ലബ്ബിന്റെ ചുമതല. |