ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/അക്ഷരവൃക്ഷം/ഒരു ബ്ലാക്ക് & വൈറ്റ് കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ബ്ലാക്ക് & വൈറ്റ് കൊറോണക്കാലം      

ഉണ്ണിക്കുട്ടൻ ആഹ്ളാദത്തിമിർപ്പിലാണ്. മുത്തശ്ശിയോടൊപ്പം കുറച്ചു ദിവസമായി പാറിപ്പറന്ന് നടക്കുകയാണ് - വീടിനുളളിലും പറമ്പിലുമൊക്ക....ഉണ്ണിക്കുട്ടൻ അവൻറ്റെ അച്ഛനമ്മമാരോടൊപ്പംകാസർകോടാണ് താമസം. അവിടുത്തെ സർക്കാർ സ്കൂളിൽ ആറാം ക്ളാസിൽ പഠിക്കുന്നു. അച്ഛനുമമ്മയും അവീടെയുള്ള രണ്ട് സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്നു.കൊറോണറി വ്യാപനത്തിന് മുമ്പ് പരീക്ഷകൾ നീർത്തിവച്ചതിനാൽ അച്ഛനുമമ്മയും തിരുവനന്തപുരത്തെ കുടുംബവീട്ടിൽ വന്നപ്പോൾ ഉണ്ണിക്കുട്ടനെ മുത്തശ്ശിയെ ഏല്പിച്ചിട്ട് തിരിച്ചുപോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ലോക്ഡൗൺ പ്രഖ്യാപിച്ചു. അച്ഛനുമ്മയ്ക്കും വരാൻ കഴിയാത്ത അവസ്ഥ. മുമ്പൊക്കെ വെക്കേഷന് ഒന്നോ രണ്ടോ ദിവസം മാത്രമേ മുത്തശ്ശിയോടൊപ്പം നിൽക്കാൻ അവസരം കിട്ടാറുള്ളു.മാത്രമല്ല അച്ഛനും അമ്മയും ഒപ്പം ഉണ്ടാകും. അമ്മയാണെങ്കിൽ എപ്പോഴും പിന്നാലെ കാണും."ഉണ്ണിക്കുട്ടാ പറമ്പിൽ ഇറങ്ങരുത്.ചെളി പറ്റുംഅസുഖം വരും"-എന്നിങ്ങനെയുള്ള ശാസനകൾ..മുൻവിധികൾ...അവിടുത്തെപ്പോലെ ഇവിടെയും. ഒന്നിനും സ്വാതന്ത്ര്യമില്ല.ഇപ്പോൾ എല്ലാം മാറി. വൈകുന്നേരങ്ങളിൽ അച്ഛനും അമ്മയും വീഡിയോകോളിൽ വരുമ്പോൾ വിശേഷങ്ങൾ പറയും.അപ്പോഴും അമ്മയുടെ വിലക്കുകളും തടസ്സവാദങ്ങളും.പാവം അമ്മ. .അമ്മ അറിയുന്നുണ്ടോ ഉണ്ണിക്കുട്ടൻ ഇപ്പോൾ ആസ്വദിക്കുന്ന സന്തോഷ സുദിനങ്ങൾ...!

മുത്തശ്ശിയുടെ പ്രിയപ്പെട്ട നന്ദിനിയേയും അവളുടെവികൃതിക്കുട്ടൻ കേശുവിനേയും അഴിച്ചു പറമ്പിലൂടെ പുല്ല് തീറ്റിച്ച്നടക്കുന്നതിനും പാൽ കറക്കാൻ താടിക്കാരൻ രവി മാമൻ വരുമ്പോൾ അടുത്ത് പോയിരുന്നു കറക്കുന്നതു കാണാനും നന്ദിനി അപ്പോൾ കേശുവിനെ നക്കിത്തുടയ്ക്കുന്നതും ഒക്കെ നോക്കിയിരിക്കാൻ എന്തു രസം..?ജങ്ക്ഫുഡ്സ് വാതോരാതെ കഴിക്കാൻ അച്ഛനും അമ്മയും മത്സരിച്ച് വാങ്ങിക്കൊണ്ടുവരും.ഇപ്പോൾ അതൊക്കെ മറന്നു. മുത്തശ്ശിയുടെ കൈകൊണ്ട് ഉണ്ടാക്കിത്തരുന്ന ശർക്കര വച്ച 'കൊഴുക്കട്ട'യുംകുഴലപ്പവും ചക്കവറുത്തതുംഉണ്ണിയപ്പവുംഒക്കെ എത്ര തിന്നാലും മതിവരില്ല.മുത്തശ്ശിയുടെ ചോറും കറിയുടെയും രുചിക്കൂട്ടിനു മുമ്പിൽ എന്ത് ഫാസ്റ്റ്ഫുഡ്സ്..ടിവിയിൽ വരുന്ന സിനിമകൾ എല്ലാം പലവട്ടം കണ്ടവയാണ്.പക്ഷേ ഇന്നലെ മുത്തശ്ശി ടി വി യിൽവന്ന ഒരു ബ്ളാക്ക് & വൈറ്റ് ചിത്രം കാണാൻ നിർബന്ധിച്ചു.ആദ്യമൊന്നും ഉണ്ണിക്കുട്ടനു ഒട്ടും ഇഷ്ടപ്പെട്ടില്ല. പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ ആ കഥയിലെ ഓരോ കാര്യവും ഉണ്ണിക്കുട്ടൻ സംശയം ചോദിച്ചപ്പോൾ് മുത്തശ്ശി ഓരോന്നും വിശദമായി പറഞ്ഞു കൊടുത്തു. പലതും ഉണ്ണിക്കുട്ടൻ ആദ്യം കാണുകയും അറിയുകയും ചെയ്യുകയായിരുന്നു.

ഇടയ്ക്ക് പരസ്യങ്ങൾ വരുമ്പോൾ ചാനലുകൾ മാറ്റി മാറ്റി കാണുന്ന അവൻ റിമോട്ടിൽ തൊട്ടതേയില്ല.സിനിമ തീർന്നിട്ടു മാത്രമേഎഴുന്നേറുള്ളു.അപ്പോഴേക്കും അവൻറ്റെ കണ്ണുകൾ നിറഞ്ഞിരുന്നു.മുത്തശ്ശി ചിരിച്ചുകൊണ്ട് അവനെ കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു. "മോൻ എന്തിനാ കരയുന്നേ ?ഇതു കഥയല്ലേ ?മോൻറ്റെഅച്ഛനൊക്കെ ഇതുപോലെ ജീവിച്ചു വളർന്നവരാ. പക്ഷേ എല്ലാം അവർ ഇപ്പോൾ മറന്നു. അച്ഛനും അമ്മയും ഓൺലൈൻ കോളിൽ വന്നപ്പോൾ അവൻ സിനിമാക്കഥയും നാട്ടു വിശേഷങ്ങളുമൊക്കെ നിരത്തി. ഉണ്ണിയുടെ സന്തോഷവും സങ്കടവും ഒക്കെ കണ്ടപ്പോൾ ഉണ്ണിയുടെഅച്ഛൻ മുത്തശ്ശിയോട് പറഞ്ഞു. "അമ്മേ,ഞാൻ എന്റെ കുട്ടിക്കാലത്ത് അനുഭവിച്ചഎല്ലാം എൻറ്റെ മോന് പകർന്നു കൊടുക്കാൻ അമ്മയ്ക്കു കഴിഞ്ഞു. മഹാമാരിപോലെ വൈറസ് പടരുന്ന ഈ വേളയിലും ഇങ്ങനെയുള്ള കാര്യങ്ങൾ സന്തോഷം തരുന്നു. " മുത്തശ്ശി പറഞ്ഞു -"ഗ്രാമത്തിന്റെ ചൂടുംചൂരുംഅറിഞ്ഞു വളർന്നവർ നന്മമരങ്ങളാണ്.അവയിലെ പൂക്കൾക്ക് എന്നും സൗന്ദര്യവും സൗരഭ്യവും കൂടുതലായിരിയ്ക്കും.എൻറ്റെ ഉണ്ണിക്കുട്ടനുംഅതുപോലെയാകട്ടെ.."ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മാറിലേയ്ക്ക് ചാഞ്ഞു. മുത്തശ്ശി 'മുത്തശ്ശിക്കഥ'യുടേ ചുരുൾ നിവർത്തി.നിർന്നിമേഷനായി അവൻ മുത്തശ്ശിയെ നോക്കിക്കിടന്നു.പതിയെ പതിയെ ഉറക്കത്തിലേയ്ക്ക്..സുഖനിദ്ര....ശുഭ നിദ്ര...!

തേജസ് ജയകുമാർ
10E ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ