സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. എസ് തൊളിക്കോട്/അക്ഷരവൃക്ഷം/മരണം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മരണം

ഒരു ചെറുതിരിനാളം പോൽ
കെട്ടടങ്ങ‍ുമീ ജീവിതയാത്രകൾ
ലൗകീകമാം ആഗ്രഹങ്ങളും
മരണമെന്ന അഗ്നിക്കുമുന്നിൽ ഇരയാകുന്നു.

കെട്ടിടവും മറ്റും കെട്ടിപ്പൊക്കുന്ന
തന്റെ ജീവിതം നിഷ്‍ഫലമാണെന്ന്
അവർ ഓർക്കുന്നില്ല,അറിയുന്നില്ല.

ജീവിതമെന്ന നൗകയിൽ നാം
മുങ്ങിത്താഴുമ്പോൾ മരണമെന്ന
സമുദ്രത്തെ നാം കാണുന്നില്ല.

ജീവിത സത്യം നാം അറിയുന്നില്ല.
  എത്രമേൽ ആ൪ത്തുല്ലസിച്ചീടും
നാം അത്രമേൽ കഴിവതും
ദുഃഖങ്ങളും സ്പ൪ശിച്ചീടും.

മരണമെന്ന സത്യത്തെ
ഓ൪ക്കുക നാം എപ്പോഴും
ജീവിതമെന്ന സ്വപ്‍നത്തെ
സൂക്ഷിച്ചീടുക മനുഷ്യരെ നിങ്ങ‍‍‍‍ൾ...
 

അൽഫിയ ബി.എസ്
9 ജി.എച്ച്.എസ്.എസ്.തൊളിക്കോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത