ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/രോഗപ്രതിരോധം - ഇന്നത്തെ ചുറ്റുപാടിൽ

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം - ഇന്നത്തെ ചുറ്റുപാടിൽ

മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം. ആരോഗ്യമാണ് നമുക്ക് ജീവിതകാലം മുഴുവൻ ഉണർവ്വും ഉത്സാഹവും പ്രവർത്തിക്കാനുള്ള ശക്തിയും ചിന്തിക്കാനുള്ള കഴിവും സമ്മാനിക്കുന്നത് . ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസിനെ ഉൾക്കൊള്ളാൻ സാധിക്കു. പാരമ്പര്യവും പരിതസ്ഥിതിയുമാണ് പ്രധാനമായും ആരോഗ്യത്തിന് നിദാനമായ കാര്യങ്ങൾ . പോഷകക്കുറവും അതി പോഷകവും അമിതാഹാരവും മാനസികസമ്മർദ്ദവും കൂടുതൽ അധ്വാനവും ഭക്ഷണ കുറവും ശുചിത്വമില്ലാത്ത ജീവിത സാഹചര്യങ്ങളും എല്ലാം രോഗം വിളിച്ചുവരുത്തുന്നവയാണ്. മരുന്നിൻറെ കുറവും അമിത മരുന്നിൻ്റെ ഉപയോഗവും രോഗം വിളിച്ചു വരുത്താം. പ്രതിരോധമാണ് പ്രതിവിധിയെക്കാൾ ഉത്തമം. ചില കാര്യങ്ങൾ പാലിച്ചാൽ ഒരു പരിധി വരെ രോഗങ്ങളെ പ്രതിരോധിക്കാം. രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതിൽ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് ശുചിത്വം പാലിക്കുക ,നല്ല പോഷക ഭക്ഷണം ഉറപ്പുവരുത്തുക, ശുദ്ധജലം ഉപയോഗിക്കുക, വ്യായാമം ശീലിക്കുക [ ] ആഹാരം കഴിക്കുന്നതിനു മുൻപും ബാത്റൂമിൽ പോയതിനുശേഷവും കൈയും മുഖവും സോപ്പിട്ട് കഴുകുന്നത് ശീലമാക്കിയാൽ രോഗകാരികളായ അനവധി ബാക്ടീരിയകളെയും വൈറസുകളെയും നമുക്ക് തടയാൻ സാധിക്കും .സ്കൂളുകളിലെ കുടിവെള്ളത്തിൻ്റെയും ടോയ്‌ലറ്റുകളുടേയും ഗുണനിലവാരം മോശമാകുന്നത് കൊണ്ടാണ് കുട്ടികൾക്ക് പല രോഗങ്ങളും പിടിപെടുന്നതെന്ന് . ആധുനിക സർവ്വേകൾ വെളിപ്പെടുത്തുന്നു. കുട്ടികൾ വൃത്തിയും ശുചിത്വവും വേണ്ടവിധത്തിൽ സംരക്ഷിക്കുകയാണെങ്കിൽ ഈ സാഹചര്യം ഒഴിവാക്കാൻ കഴിയും. രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതിൽ വളരെ പ്രധാനപ്പെട്ടതാണ് പരിസരശുചിത്വം. മനുഷ്യമാലിന്യങ്ങളും ജന്തുമാലിന്യങ്ങളും ഫാക്ടറി മാലിന്യങ്ങളും എല്ലാം ചേർന്ന് വീടും പരിസരങ്ങളും പൊതുനിരത്തുകളും വൃത്തിഹീനമായി കണ്ടുവരുന്നു. ശുചിത്വം വ്യാപകമായി നഷ്ടപ്പെട്ടതോടെ കൊതുകുശല്യം അസഹനീയമായ തോതിൽ കുടിൽ മുതൽ കൊട്ടാരം വരെ വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു . ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും ഒരു ടിഷ്യു ഉപയോഗിക്കുക.ഉപയോഗശേഷം വേണ്ടരീതിയിൽ ഉപേക്ഷിക്കുക .എപ്പോഴും സ്പർശിക്കുന്ന സ്ഥലങ്ങളിൽ ബാക്ടീരിയ കീടാണുക്കൾ വൈറസുകൾ ഇവ ഉണ്ടാകാം. ഈ സ്ഥലങ്ങൾ ഡിസ് ഇന്ഫക്റ്റൻ്റുകൾ ഉപയോഗിച്ച് ദിവസവും വൃത്തിയാക്കുക . വൈറസുകൾ പടരാനുള്ള സാഹചര്യം ഉണ്ടെങ്കിൽ അത് ഒഴിവാക്കുക. സ്വയം എല്ലാവരിൽ നിന്നും അകലം പാലിക്കുക സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക അണുബാധ തടയാനും വ്യാപിക്കുന്നത് തടയാനും ഇത് സഹായിക്കും

വിലയേറിയ ആഹാരം കഴിക്കുന്നതിലല്ല, പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്ന ആഹാരം കഴിക്കുന്നുണ്ടോ എന്ന് ചിന്തിക്കുന്നതിൽ ആണ് കാര്യം. പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിൽ വളരെ നിർണായകമായ വൈറ്റമിൻ സി ധാരാളം അടങ്ങിയ നാരങ്ങ, ഓറഞ്ച് എന്നിവ കഴിക്കുന്നതിലൂടെ ശരീരത്തിലെ എല്ലാ വിഷാംശങ്ങളെയും പുറംതള്ളുന്നതിന് ഇവ സഹായിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതു കൊണ്ട് തന്നെ പഴങ്ങഴും പച്ചകറികളും അടങ്ങിയ സമീകൃത ആഹാരം, ചിട്ടയായ വ്യായാമം, നല്ല ഉറക്കം ഇവയും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപെടുത്തും. നല്ല ആരോഗ്യ ശീലങ്ങൾ പാലിക്കുക എന്നതാണ് മികച്ച പ്രതിരോധ ശക്തി ഉണ്ടാകുന്നതിന് ഏറ്റവും അനിവാര്യമായ ഘടകം. ചെറുത്തുനിൽക്കാൻ കഴിയുന്നവരുടെ അതിജീവനമാണ് ഇപ്പോൾ ലോകമെമ്പാടും നടന്നു കൊണ്ടിരിക്കുന്നത് .എളുപ്പത്തിൽ പടർന്നുപിടിക്കുന്ന കോവിഡ്19 വൈറസ് ആക്രമണം മരണ കാരണം ആകുന്നത് പ്രതിരോധശേഷി താരതമ്യേന കുറഞ്ഞ വ്യക്തികളിൽ മാത്രമാണ് .പ്രതിരോധ ശക്തിയുള്ള വ്യക്തികളിൽ രോഗം വന്നാലും മികച്ച ചികിത്സയുടെ പിൻബലത്തിൽ രക്ഷപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ് .രോഗം വരാതെ സംരക്ഷിക്കാനും പ്രതിരോധശക്തി സഹായിക്കും

അഭയദേവ്
8 എ ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം