ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/അപ്പു നൽകിയ പാഠം
അപ്പു നൽകിയ പാഠം
ഇന്ന് ശനിയാഴ്ചയായിരുന്നു. അപ്പുവും അമ്മയും കൂടി കടയിൽ പോയിട്ട് തിരിച്ച് വരികയായിരുന്നു. അപ്പോഴാണ് അവൻ ആ കാഴ്ച കണ്ടത്. ഒരാൾ കുറച്ചു മാലിന്യമടങ്ങുന്ന കവർ ഒരു വീടിന്റെ മതിലിനു വശത്ത് ഇട്ടിട്ടു പോകാൻ തുടങ്ങുകയായിരുന്നു. ഇതുകണ്ട് അപ്പുവിന് ദേഷ്യം വന്നു. ആ വ്യക്തിയും മുഷിഞ്ഞ വസ്ത്രമാണ് ധരിച്ചിരുന്നത്. കാഴ്ചയ്ക്കും അതുപോലെ. കുറച്ചു ദിവസം മുൻപ് ബിന്ദു ടീച്ചർ ശുചിത്വത്തെക്കുറിച്ച് പഠിപ്പിച്ചതേയുള്ളൂ. അപ്പു നേരെ അയാളുടെ അടുത്തേക്കു ചെന്നു. അമ്മ അവനെ തടഞ്ഞു. കുഴപ്പമില്ല എന്ന ഭാവത്തിൽ അപ്പു അയാളോടായി പറഞ്ഞു. "എന്തിനാ ചേട്ടാ, ഈ മാലിന്യങ്ങൾ ഇവിടെ വലിച്ചെറിയുന്നത്. അയാളത് ശ്രദ്ധിക്കാതെ തിരിഞ്ഞു നടന്നു. അപ്പോഴേക്കും വീട്ടുടമയും കുറച്ച് വഴിയാത്രക്കാരും അങ്ങോട്ട് ചെന്നു. അപ്പു അദ്ദേഹത്തോട് വീണ്ടും പറഞ്ഞു. "ചേട്ടാ, നമ്മുടെ ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ശുചിത്വം. ആദ്യത്തേത് വ്യക്തി ശുചിത്വം. നോക്കൂ ചേട്ടൻ തന്നെ മുഷിഞ്ഞ അവസ്ഥയിലാണല്ലോ? ആദ്യമേ വ്യക്തി ശുചിത്വം നാം പാലിക്കണം. രാവിലെ ഉണർന്നാലുടൻ പല്ല് തേയ്ക്കണം, ദിവസവും സോപ്പ് തേച്ച് കുളിക്കണം, വൃത്തിയുള്ള വസ്ത്രം ധരിക്കണം, കഴിയുന്നതും വസ്ത്രങ്ങൾ കഴുകി വെയിലത്തിട്ട് ഉണക്കാൻ ശ്രദ്ധിക്കണം. അതുപോലെ നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും. കൂടെക്കൂടെ ഭക്ഷണത്തിന് മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ട് കഴുകുക. ഇതുമൂലം വയറിളക്കങ്ങൾ പോലെയുള്ള പല രോഗങ്ങളും ഒഴിവാക്കാൻ കഴിയും. അതുപോലെ പ്രധാനമാണ് ചേട്ടാ പരിസര ശുചിത്വവും. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതു പോലെ തന്നെയാണ് ചുറ്റുപാടുകളും മലിനമാക്കാതെ നോക്കേണ്ടത്. അത് നമ്മുടെ കടമയാണ്. അത് കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും രോഗങ്ങളേയും ഒഴിവാക്കാൻ കഴിയും. അതിനുദാഹരണമാണല്ലോ കോവിഡ്- 19 എന്ന മാരക വൈറസ് പടരാതിരിക്കാൻ നാം ചെയ്യുന്ന മുൻ കരുതലുകൾ. എന്നിട്ടാണോ ചേട്ടാ ഇങ്ങനെ പെരുമാറുന്നത്. " അപ്പു അയാളെ നോക്കി. തല താഴ്ത്തി നിൽക്കുകയായിരുന്നു. പെട്ടെന്ന് അയാൾ അപ്പുവിനോടായി പറഞ്ഞു. "മോൻ പറഞ്ഞത് ശരിയാണ്. ഞാൻ ചെയ്തത് തെറ്റാണ്. മറ്റുള്ളവർക്കു കൂടി ഞാനിതു പറഞ്ഞു കൊടുക്കും." അതിനു ശേഷം വീട്ടുടമയോട് മാപ്പ് പറഞ്ഞ് മാലിന്യങ്ങളുമായി മടങ്ങിപ്പോയി. വീട്ടുടമയും മറ്റുള്ളവരും അപ്പുവിനെ അഭിനന്ദിച്ചു. ആ അമ്മയ്ക്ക് മകനെക്കുറിച്ച് അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. ഒരു നല്ല കാര്യം ചെയ്ത ആശ്വാസത്തിൽ അപ്പുവും അമ്മയും വീട്ടിലേക്ക് മടങ്ങി .....
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ