ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ വെള്ളാണിക്കൽ പാറ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കി ...

Schoolwiki സംരംഭത്തിൽ നിന്ന്

വെള്ളാണിക്കൽ പാറ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കി ...

വിനോദ സഞ്ചാര പ്രാധാന്യമുള്ള വെളളാണിക്കൽ പാറ കുട്ടികൾ സന്ദർശിച്ചു. ടൂറിസത്തിന്റെ അനന്ത സാധ്യതകളുള്ള ഈ പ്രദേശം സന്ദർശകരുടെ അശ്രദ്ധമായ പ്രവർത്തനങ്ങൾ കൊണ്ട് മാലിന്യ കൂമ്പാരമായി മാറിയിരിക്കുകയാണ് പോത്തൻകോട്, മാണിക്കൽ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഈ എൺപത് ഏക്കർ വിസ്തൃതിയുള്ള പ്രദേശം ടൂറിസം വകുപ്പിന്റേയോ പ്രാദേശിക ഭരണകൂടങ്ങളുടേയോ അനാസ്ഥകൊണ്ട് വികസന പ്രവർത്തനങ്ങൾ എത്തി നോക്കാതെ നാശാവസ്ഥയിലാണ്. എൻപത് പേരടങ്ങുന്ന സംഘം ആ പ്രദേശത്തെ മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിച്ച് അവിടം വൃത്തിയാക്കി. ഏതാണ്ട് മുപ്പതോളം ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് അവിടെെ നിന്ന് ശേഖരിച്ചത്. പ്രദേശത്ത് ക്യാമറകൾ സ്ഥാപിക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുകയും ചെയ്ത് പ്രദേശത്തെ സംരക്ഷിക്കുകയും അങ്ങിനെ ഒരു മികച്ച ടൂറിസം സ്പ്പോട്ടായി വെള്ളാണിക്കൽ പാറമുകളിനെ മാറ്റിയെടുക്കണം എന്ന് അധികാരികൾക്ക് നിവേദനം സമർപ്പിക്കാൻ തയ്യാറെടുക്കുകയാണ് നല്ല പാഠം പ്രവർത്തകർ. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ നേതാജിപുരം അജിത്ത്‌ സംബന്ധിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ രാജീവ് അഞ്ചൽ പ്രദേശത്തിന്റെ ടൂറിസം സാധ്യതകളെക്കുറിച്ച് കുട്ടികളോട് സംവദിച്ചു. ഹരിത കേരള മിഷൻ പ്രവർത്തകനായ വി.രാജേന്ദ്രൻ പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ക്ലാസ് നയിച്ചു.