ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സൗകര്യങ്ങൾ/സ്പോർട്സ് റൂം

Schoolwiki സംരംഭത്തിൽ നിന്ന്
സ്പോർട്സ് റൂം

ശാരീരിക മാനസിക വികാസങ്ങളുടെയും വളർച്ചയുടെയും അടിത്തറ രൂപപ്പെടുത്തുന്ന ഘട്ടം സ്‌കൂൾ വിദ്യാഭ്യാസകാലം ആയതുകൊണ്ടുതന്നെ മുഴുവൻ കുട്ടികൾക്കും ആരോഗ്യ കായിക വിദ്യാഭ്യാസത്തിൻറെ അനുഭവങ്ങൾ ലഭ്യമാക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കുന്നു. കുട്ടിയുടെ ആരോഗ്യ കായിക വികസന ഘട്ടങ്ങളെ ശാസ്ത്രീയമായി പരിപോഷിപ്പിക്കുകയും ആരോഗ്യകരമായ ജീവിത ശീലങ്ങളും മനോഭാവങ്ങളും വളർത്തുകയും ചെയ്യുക എന്ന ആരോഗ്യ കായിക പഠനത്തിന്റെ സുപ്രധാന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും കളികളും കുട്ടികൾക്ക് നൽകുവാൻ ഉതകുന്ന കളിയുപകരണങ്ങളും സ്പോർട്സ് ഉപകരണങ്ങളും സൂക്ഷിക്കുന്നതിന് ഒരു സ്പോർട്സ് മുറി ഉണ്ട്. കളിക്കളം പദ്ധതി പ്രകാരം പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് കായിക വിദ്യാഭ്യാസം ലഭിക്കുന്നതിനാവശ്യമായ സ്പോർട്സ് മുറിയും സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള മുറിയും എൽ പി വിഭാഗത്തിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികൾ കായികാഭ്യാസങ്ങളിൽ ഏർപ്പെടുമ്പോൾ പരിക്ക് പറ്റാതിരിക്കാൻ ഉള്ള പ്രത്യേകം കിടക്കകൾ, പ്രത്യേക സംവിധാനങ്ങൾ എന്നിവ കായിക മുറിയിലുണ്ട്.ഫുട്ബോൾ പരിശീലനത്തിന് ആവശ്യമായ ബോളുകൾ, ഗോൾ പോസ്റ്റുകൾ ,ബാസ്കറ്റ് ബോൾ പരിശീലിപ്പിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ , ക്രിക്കറ്റ് പരിശീലിപ്പിക്കുന്നതിന് ആവശ്യമായ സാമഗ്രികൾ , കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കാൻ ആവശ്യമായ സംവിധാനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ക്രിക്കറ്റ് ബോളുകൾ , ഫുട്ബോളുകൾ , ബാസ്ക്കറ്റ്ബോൾ തുടങ്ങിയവയും മറ്റു ഉപകരണങ്ങളും സൂക്ഷിക്കുന്നതിനുള്ള പ്രത്യേകം അടച്ചുറപ്പുള്ള  സംവിധാനം സ്‌കൂളിലുണ്ട്. എൽ പി കുട്ടികൾക്ക് പ്രത്യേക പിരീഡുകളിൽ ഈ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താൻ ആയിട്ടുള്ള ക്രമീകരണങ്ങൾ എൽ പി വിഭാഗത്തിലുണ്ട്.സ്കിപ്പിങ് റോപ്പുകൾ , സിഗ്‌സാഗ് രീതിയിൽ ട്രാക്കുകൾ ക്രമീകരിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ ഹൈ ജമ്പിനും ലോങ്ങ് ജമ്പിനും ആവശ്യമായ സംവിധാനങ്ങൾ , സ്റ്റോപ്പ് വാച്ചുകൾ എന്നിവ എൽ പി വിഭാഗം കുട്ടികൾക്കുള്ള സ്പോർട്സ് മുറിയിലുണ്ട്. വിവിധ സന്ദർഭങ്ങളിൽ ഉചിതമായ രീതിയിൽ ശരീരത്തെ ചലിപ്പിക്കാനുള്ള ശേഷികൾ ആർജിക്കുക, ശരീരചലനം നിയന്ത്രിക്കുന്ന വിവിധ ഘട്ടങ്ങൾ തിരിച്ചറിയുകയും ശരീരത്തെ സർഗ്ഗാത്മകമായി ചലനങ്ങൾക്കുള്ള ഉപാധിയായി വികസിപ്പിക്കുകയും ചെയ്യുക , സാമൂഹിക ഉത്തരവാദിത്തങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കുകയും ജനാധിപത്യപരമായ ജീവിതശൈലികൾ പാലിക്കുകയും ആസ്വദിക്കുകയും ചെയ്യുക ,കുട്ടിയുടെ സർവ്വതോന്മുഖമായ വികാസം ഉറപ്പുവരുത്തുക എന്നീ ആരോഗ്യ കായിക പഠനത്തിന്റെ ഉദ്ദേശങ്ങൾ നിറവേറ്റുന്നതിനുള്ള കായിക പ്രവർത്തനങ്ങളും കളികളും പരിശീലനങ്ങളും നടത്താൻ ആവശ്യമായ സൗകര്യങ്ങൾ കായിക മുറിയുടെ സഹായത്തോടെ നടന്നുവരുന്നു. ഹൈസ്‌കൂൾ വിഭാഗം സ്പോർട്സ് മുറിയിൽ കളിയുപകരണങ്ങൾ , സ്പോർട്സ് ഉപകരണങ്ങൾ , ബോളുകൾ , ബാലൻസ് ആൻഡ് കോർഡിനേഷൻ , സ്റ്റോറേജ് ബാഗുകൾ , അത്‌ലറ്റിക് ഉപകരണങ്ങൾ എന്നിവ ഒരുക്കിയിരിക്കുന്നു. നീന്തൽ പരിശീലനങ്ങൾക്ക് ആവശ്യമായ സാമഗ്രികൾ സൂക്ഷിച്ചിട്ടുണ്ട്. അടുത്തുള്ള അമ്പലക്കുളത്തിൽ നീന്തൽ പരിശീലനം നടന്നുവരുന്നുണ്ട്. പോളിടെക്നിക് ഗ്രൗണ്ടിൽ കുട്ടികൾക്ക് ആവശ്യമായ കായിക പരിശീലനങ്ങൾക്ക് സൗകര്യമുണ്ട്. കേരളത്തിലെ ആദ്യ സമ്പൂർണ നീന്തൽ സാക്ഷരത കൈവരിച്ച വിദ്യാലയം എന്ന ബഹുമതി നമ്മുടെ സ്‌കൂളിന് സ്വന്തമാണ്.