ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/മിന്നും പ്രകടനം @ എസ്.എസ്.എൽ.സി..
മിന്നും പ്രകടനം -എസ്.എസ്.എൽ.സി
ഇംഗ്ലീഷ് മീഡിയത്തിൽ 100% വിജയവും ആകെ 98.3% വിജയവും നേടി എസ്.എസ്.എൽ.സി.പരീക്ഷയിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ മിന്നും പ്രകടനം. ആകെ പരീക്ഷ എഴുതിയ 234 കുട്ടികളിൽ 230 പേരും വിജയിക്കുകയും 49 പേർ എല്ലാ വിഷയത്തിലും A+ നേടുകയും ചെയ്തു. വിജയം നേടിയ കുട്ടികളെ അഡ്വ.ബി.സത്യൻ എം.എൽ.എ.യും ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപും സ്കൂളിലെത്തി അഭിനന്ദിച്ചു. പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന സ്കൂൾ അക്കാഡമിക രംഗത്തും മികവു തെളിയിച്ച് ജില്ലയിലെ തന്നെ മികച്ച സ്കൂളായി മാറിയിരിക്കുകയാണ്.


