കൊറോണ നല്ലതോചീത്തയോ
<
കൊറോണ എന്ന രോഗം ആദ്യം കണ്ടുപിടിച്ചത് ചൈനയിലെ വുഗാൻ എന്ന സ്ഥലത്താണ്.
ഇന്ത്യയിൽ ഇത് ആദ്യം കണ്ടത് നമ്മുടെ കൊച്ചു കേരളത്തിലാണ് .
.ഇന്ന് ആ രോഗം യൂറോപ്യൻ രാജ്യങ്ങൾ കീഴടക്കിക്കഴിഞ്ഞു. ഇന്ന് ഈ രോഗം ഏറ്റവും കൂടുതൽ വ്യാപിച്ചത് അമേരിക്കയിലാണ്.
അമേരിക്ക തകർന്നടിയുകയാണ്. മരിച്ചു വീഴുന്ന ജനങ്ങൾക്ക് അതിരുകളില്ല. ഇന്നുവരെ നമ്മുടെ ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 505 ആണ് .
നമ്മുടെ കൊച്ചു കേരളത്തിൽ മൂന്ന് മരണവും സംഭവിച്ചു. 257 പേർക്ക് അസുഖം മാറി വീട്ടിൽ പോയി. ഇപ്പോൾ 140 പേർക്ക് കേരളത്തിൽ അസുഖം ഉണ്ട്.
ഈ രോഗത്തിന്റെ നഷ്ടങ്ങൾ എന്തെന്നാൽ ഞങ്ങളുടെ വിദ്യാഭ്യാസം മുടങ്ങിക്കിടക്കുകയാണ്. പത്താം ക്ലാസിലെ ചേട്ടൻമാരുടെയും ചേച്ചിമാരുടെയും പരീക്ഷയും മുടങ്ങി.
മനുഷ്യർ വീട്ടിനുള്ളിൽ അടഞ്ഞുകിടക്കുകയാണ്. കൂലിവേലക്കാർക്ക് ജോലിയില്ല
ഇതിനെക്കുറിച്ച് ഉണ്ടായ ഗുണങ്ങളെക്കുറിച്ച് ചോദിച്ചാൽ വായു ശുദ്ധമായി വണ്ടികളുടെ മാലിന്യങ്ങൾ പുക എന്നിവ ഇല്ലാത്തതിനാൽ കാറ്റു ശുദ്ധമായി .
നിശബ്ദതയായ ലോകം 1950 കാലഘട്ടത്തിലേക്ക് നമ്മൾ തിരിച്ചു വന്നിരിക്കുകയാണ്. വിനോദയാത്രകൾ നിർത്തിവെച്ചിരിക്കുകയാണ് കടകൾ അടച്ചു .
തമിഴ് നാട്ടിൽ എണ്ണൂറോളം ആളുകൾ കൊവിഡ് 19 വന്നു കിടപ്പിലാണ്. കൊറോണാ വൈറസി൯ നമ്മൾ ഇട്ട പേരാണ് കൊവിഡ് 19.
ഈ രോഗത്തിന് ഭയമല്ല വേണ്ടത് ജാഗ്രതയാണ് വെണ്ടത്. ജാഗ്രത എന്തെന്നാൽ മാസ്ക് ധരിക്കുക കൈകൾ സോപ്പിട്ട് കഴുകുക .
ഒരു വ്യക്തിയുമായി സംസാരിക്കുമ്പോൾ ഒരു മീറ്റർഅകലം പാലിക്കുക ആവശ്യമില്ലാതെ പുറത്തിറങ്ങരുത് ഇങ്ങനെ നമ്മൾ ചെയ്താൽ കൊറോണ നമുക്ക് തുരത്താം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|