ഗവൺമെന്റ് എച്ച്.എസ്.എസ് പൂവച്ചൽ/അക്ഷരവൃക്ഷം/കൊറോണയും ഞാനും
കൊറോണയും ഞാനും
ഒരു സ്കൂൾ വിദ്യാർത്ഥിനിയായ ഞാൻ എന്റെ ചില അനുഭവങ്ങളും അറിവുകളും പങ്കു വയ്ക്കുകയാണിവിടെ . നിപ്പയും , പ്രളയവും ദുരന്ത നിവാരണവും കണ്ടറിഞ്ഞ നാം കൊറോണയെയും തിരിച്ചറിഞ്ഞിരിക്കുന്നു. പെട്ടെന്നുണ്ടായ ലോക് ഡൗണിൽ ആദ്യമൊന്ന് പകച്ചെങ്കിലും ക്രമേണ അതുമായി പൊരുത്തപ്പെട്ടിരിക്കുന്നു . കേന്ദ്ര,കേരള സർക്കാരുകളുടെ നിർദ്ദേശങ്ങൾ പാലിച്ചും മറ്റുള്ളവരെ ബോധവൽകരിച്ചും നമുക്ക് ഈ മഹാമാരിയോട് പൊരുതാം. ലോക് ഡൗൺ ഒരു മാസം പിന്നിട്ടുമ്പോൾ പ്രകൃതിക്കുണ്ടായ മാറ്റം വർണനാതീതമാണ്. വാഹനങ്ങൾ നിലച്ചതോടെ വായു വിലെ മലിനീകരണം ഗണ്യമായി കുറഞ്ഞു. വ്യവസായശാലകൾ നിശ്ചലമായതോടെ ജല, വായു മലിനീകരണം നന്നേ കുറഞ്ഞു. പക്ഷി, മൃഗാദികൾ കൂടുതൽ ഉത്സാഹഭരിതരായി എന്നുള്ള വാർത്തകൾ നാം വായിക്കുകയുണ്ടായി. മനുഷ്യന്റെ അനാവശ്യ കടന്നുകയറ്റത്തിനുള്ള തിരിച്ചടിയാണോ കൊറോണയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. എന്തായാലും നാമും കടുംബവുമായും പ്രകൃതിയുമായും കൂടുതൽ ഇഴുകി ചേർന്നിരിക്കുന്നു. അക്ഷരാത്ഥത്തിൽ പഴമയിലേക്കു തിരിച്ചു പോയിരിക്കുന്നു. തുടർന്നും ഈ രീതിയിൽ മുന്നോട്ട് പോയാൽ ഏത് പ്രതിസന്ധിയെയും നമുക്ക് തരണം ചെയ്യാൻ കഴിയും . പ്രതീക്ഷകളോടെ മുന്നോട്ട്. Stay home. Stay healthy.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 09/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം