ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം


			  മനുഷ്യ  രാശി കണ്ട ഏറ്റവും  വലിയ വിപത്തു കളിലൊന്നായ  കോവിഡ്-19   യുദ്ധ സമാനമായ രീതിയിൽ ഈ ലോകത്തെ വിഴുങ്ങി കൊണ്ടിരിക്കുന്നു .മൃഗങ്ങളിൽ നിന്നും പകർന്നുവെന്നു കരുതപ്പെടുന്ന ഈ വൈറസ് ഇന്ന് മനുഷ്യ രാശിയെ മുഴുവൻ ഉന്മൂലനം ചെയ്യാൻ ശേഷിയുള്ള ഒരു മഹാവിപത്തായി രൂപാന്തരപ്പെട്ടിരിക്കുന്നു .ഈ കൊറോണ വൈറസിനെതിരെയുള്ള വാക്‌സിൻ കണ്ടു പിടിക്കാത്ത സാഹചര്യത്തിൽ രോഗ  പ്രതിരോധമാണ്  ഏറ്റവും നല്ല മാർഗം . ഈ മഹാവിപത്തിനെ നമ്മുടെ പ്രകൃതിയിൽ നിന്നും തുടചു മാറ്റണമെങ്കിൽ നാം സർക്കാരിന്റെ കര്ശനമായ നിർദേശങ്ങൾ അനുസരിക്കുകയും ,സാമൂഹിക അകലം പാലിക്കുകയും ചെയ്യണം .ഈ രോഗകാരി നമ്മുടെയുള്ളിൽ പ്രവേശിക്കാതിരിക്കാൻ നാം ഒരുപാട് മുൻകരുതൽ എടുക്കണം .വാക്‌സിൻ കണ്ടുപിടിക്കാത്തതിനാൽ നാം രോഗത്തെ പ്രതിരോധിക്കുന്നത്തിലൂടെ പൂർണമായും അതിനെ തുരത്താൻ നമുക്കു സാധിക്കും .പ്രധാനമായും നാം വ്യക്തി ശുചിത്വവും , പരിസര ശുചിത്വവും നിലനിർത്തേണ്ടതുണ്ട് .അതിനായി നാം നമ്മുടെ കൈകൾ  ഹാൻഡ് വാഷോ സോപ്പോ ഉപയോഗിച്ച് കഴുകേണ്ടതുണ്ട് .അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തു പോയി വരുന്നവർ കൈകൊണ്ടു കണ്ണ് ,മൂക്കു ,വായ് ചെവി എന്നിവിടങ്ങളിൽ സ്പർശിക്കാൻ പാടില്ല വീടിനു പുറത്തു പോകുന്നവർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം .മറ്റു വ്യക്തികളുമായി ഒരു മീറ്റർ അകലം പാലിക്കണം .ഇവയൊക്കെയാണ് നമുക്കു ചെയ്യാൻ കഴിയുന്ന പ്രധാന പ്രതിരോധ പ്രവർത്തനങ്ങൾ .
ഈ മഹാ വ്യാധിയെ തുരത്തണമെങ്കിൽ ലോകത്തുള്ള എല്ലാ മനുഷ്യരും ജാതി -മത -വർഗ വർണ ഭേദമെന്യേ ഒന്നിച്ചു നില്കേണ്ടതുണ്ട് .കുറച്ചു നാളുകൾക്കു മുൻപ് വരെ തമ്മിൽ വഴക്കടിച്ചും കലഹമുണ്ടാക്കിയും കഴിഞ്ഞിരുന്ന മനുഷ്യർ അകന്നിരിക്കുമ്പോൾ കൂടുതൽ അടുക്കുകയാണ് .എന്നാൽ ഈ വിപത്തിനെ ഈ ലോകം മുഴുവൻ ഒന്നിച്ചു നിന്ന് ഒരു മനസ്സായി നില കൊണ്ടു കൊണ്ട് തുരത്തുമെന്നത് നിച്ചയമായ കാര്യമാണ് ,ഇതിനെ അതിജീവിക്കും ....നമ്മുടെ പ്രയത്നം സഫലമാകുന്നു വേള അതിവിദൂരമല്ല ....കഠിന പ്രയത്നവും ,സഹനശക്തിയും നിരന്തരമായ പരിശ്രമവും നമ്മെ വിജയത്തിൽ തന്നെ എത്തിക്കുമെന്നത്  തീർച്ച .........
ഹർഷിത ജെ എസ്
VIII B ഗവൺമെന്റ് എച്ച് .എസ്.എസ് നെയ്യാറ്റി൯കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം