ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/ഹിന്ദി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹിന്ദി ക്ലബ്ബിന്റെ ചുമതല വഹിയ്ക്കുന്നത് ശ്രീമതി അംബിക റ്റീച്ചറാണ്. 'ഹിന്ദി ദിവസ് സമാരോഹ്', അതിനോേടനുബന്ധിച്ച് വർഷംതോറും സെപ്റ്റംബർ മാസത്തിൽ കേരള ഹിന്ദി പ്രചാര സഭയിൽ നടത്താറുള്ള വിവിധയിനം ഹിന്ദി മത്സരങ്ങളിൽ നമ്മുടെ കുട്ടികളെ പങ്കെപ്പിക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു വരുന്നു. ബുധനാഴ്ചത്തെ അസംബ്ളി ഹിന്ദിയിലാണ് നടത്തുന്നത്. രാഷ്ട്രഭാഷയുടെ മഹത്വം കുട്ടികളെ മനസ്സിലാക്കിപ്പിക്കുന്നതിനു വേണ്ടിയുള്ള വിവിധയിനം പ്രവർത്തനങ്ങൾ വിശേഷ ദിവസങ്ങളിൽ നടത്തി വരുന്നു.( ജൂലൈ 31- പ്രേംചന്ദ് ജയന്തി, ആഗസ്റ്റ് 15, സെപ്റ്റംബർ 14- ഹിന്ദി ദിവസ്, ഒക്ടോബർ 2, നവംബർ 14, തുടങ്ങിയവ)പാഠ്യേതര പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ പഠന പ്രവർത്തനങ്ങളിലും ഈ ക്ലബ്ബ് സജീവമായി ഇടപെടുന്നു. പഠനത്തിൽ മിടുക്കരായ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് ആവശ്യമായ പരിഹാര പഠന പ്രവർത്തനം നടത്തി വരുകയും ചെയ്യുന്നു.