ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/സാമൂഹ്യശാസ്ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യശാസ്ത്ര ക്ലബ്ബ് ശ്രീമതി റീനറ്റീച്ചർ നേതൃത്വം നൽകുന്നു. ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച്(ആഗസ്റ്റ് 6,8) സ്ക്കൂളിൽ യുദ്ധ വിരുദ്ധ പ്രതിജ്ഞ നടത്തുകയും ,സമാധാന സന്ദേശം ഉയർത്തികൊണ്ടുള്ള റാലി സംഘടിപ്പിക്കുകയും ചെയ്തു. പ്രസ്തുത റാലി കെ.എസ്.ആർ.ടി.സി. കാട്ടാക്കട സ്റ്റാൻഡിൽ സമ്മേളിക്കുകയും യുദ്ധ വിരുദ്ധ ഒപ്പുശേഖരണയജ്ഞം എം,എൽ.എ ശ്രീ ഐ.ബി. സതീഷ് സാർ ഉദ്ഘാടന സമ്മേളനം നിർവഹിക്കുകയും ചെയ്തു. പൊതുജന ശ്രദ്ധ നേടിയ ഈ ബോധവത്ക്കരണ റാലിയ്ക്കു ശേഷം സ്ക്കൂളിൽ ഉപന്യാസം, ക‌്വിസ്, പോസ്റ്റർ രചന തുട‍ങ്ങിയവ നടത്തി വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു. ആഗസ്റ്റ് 15 സ്വാതന്ത്യ്രദിനാഘോഷത്തിൻെ ഭാഗമായി ASI ബിജു സാർ ദേശീയ പതാക ഉയർത്തി. കൂടാതെ സ്വാതന്ത്യ്രസമര ക‌്വിസ്, പോസ്റ്റർ രചന മത്സരം തുട‍ങ്ങിയവ നടത്തി വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു. ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് സേവനവാരം, പ്രസംഗമത്സരം, പരിസര ശുചീകരണത്തിൻെ ആവശ്യകതയുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസ്സ് ഗാന്ധിദർശനും സാമൂഹ്യശാസ്ത്ര ക്ലബ്ബും സംയുക്തമായി നടത്തുകയുണ്ടായി.


സ്ക്കൂളിൽ ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി ഐക്യദാർഡ്യം പ്രകടിച്ച് നടത്തിയ ഒപ്പുശേഖരണ പരിപാടി അഡ്വ.ഐ.ബി.സതീഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.
സമാധാന സന്ദേശം ഉയർത്തികൊണ്ടുള്ള റാലി കെ.എസ്.ആർ.ടി.സി. കാട്ടാക്കട സ്റ്റാൻഡിൽ സമ്മേളിക്കുകയും യുദ്ധ വിരുദ്ധ ഒപ്പുശേഖരണയജ്ഞവും
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്ക്കൂളിൽ നടന്ന റാലി