ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/തുടർന്നു വായിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക
സംസ്ഥാന ശാസ്ത്രമേളയിൽ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി സാഹിത്യ ഒന്നാമതെത്തി .ഹയർസെക്കന്ററി വിഭാഗത്തിൽ ഗണിതശാസ്ത്രം അപ്ലൈഡ് കൺസ്ട്രക്ഷനിലായിരുന്നു മൽസരം. സിഡ്‌നിയിലെ ഒപ്പേറ തിയേറ്ററിന്റെ ഫ്രണ്ട് എലിവേഷൻ , സെക്ഷൻ , പ്ലാൻ എന്നിവ മൂന്ന് ചാർട്ടുകളിലായി മൂന്ന് മണിക്കൂറുകൾ കൊണ്ട് വരച്ച് 32 മത്സരാർത്ഥികളെ പിന്നിലാക്കിയാണ് സാഹിത്യ ഒന്നാം സ്ഥാനത്തിന് അർഹനേടിയത്.1979 ൽ ഡച്ച് ആർക്കിടെക്ടായ ജോൺ ഉറ്റ്‌സന്റെ ഭാവനയിൽ വന്ന ഓപ്പേറ തിയേറ്റർ അതേ പടി പകർത്തിയാണ് മത്സരത്തിൽ പങ്കാളിയായത്.ഗണിതത്തിനു ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയുള്ള കൺസ്ട്രക്ഷൻ പ്രോജെക്ട് എന്ന നിലയിലാണ് സാഹിത്യക്ക് ഒപ്പേറ തീയ്യറ്റർ നേട്ടമായത്.പത്താം ക്ലാസിൽ ഗ്രൂപ്പ് പ്രോജക്റ്റ് ചെയ്തു എ ഗ്രേഡും പ്ലസ് വണ്ണിൽ അപ്ലൈഡ് കൺസ്ട്രക്ഷനിൽ എ ഗ്രേഡും സംസ്ഥാനതല മത്സരത്തിൽ സാഹിത്യ കരസ്ഥമാക്കിയിട്ടുണ്ട്. സബ് ജില്ലയിൽ ഇതേ പ്രൊജക്റ്റ് ചെയ്തു മൂന്നാം സ്ഥാനത്തെത്തുകയും അപ്പീലിലൂടെ റവന്യു ജില്ലാ മത്സരത്തിൽ പങ്കെടുത്തു രണ്ടാം സ്ഥാനം നേടുകയും ചെയ്തു