ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/ഗൗരിലക്ഷിയുടെ സ്വന്തം സൃഷ്ടിയായ ഒരു കഥ

Schoolwiki സംരംഭത്തിൽ നിന്ന്
ഗൗരിലക്ഷമി.യു 10A
ഉറക്കം

ഉറക്കം വരാതെ തിരി‍ഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ ജാനകി ആലോചിച്ചു. എന്നാണ് തനിക്ക് ഉറക്കം നഷ്ടപ്പെട്ടത്? മദ്യപിച്ചു ബോധമില്ലാതെ തോട്ടിലെ തടിപ്പാലം കടക്കുമ്പോൾ വെള്ളത്തിൽ വീണു മരിച്ചുപോയ അച്ഛന്റെ മൃതദേഹവുമായി നാട്ടുകാർ വീട്ടിൽ എത്തിയപ്പോഴാണോ ആദ്യമായി ഉറക്കം നഷ്ടപ്പെട്ടത്? തന്റെ ജനനത്തോടുകൂടി അമ്മ നഷ്ടപ്പെട്ടതാണ്. കൂട്ടുകാരന്റെ ഉത്സാഹത്താൽ അച്ഛൻ രണ്ടാം വിവാഹം കഴിച്ചു. പിന്നീടു ചെറിയമ്മയുടെ ഭരണമായിരുന്നു. അച്ഛന്റെ മരണശേഷം കൂട്ടുകാരൻ ചെറിയമ്മയ്ക്ക് കൂട്ടായി വന്നു. അവരുടെ സംഭാഷണത്തിൽ നിന്ന് അച്ഛനെ മന:പൂർവം തള്ളിയിട്ടതാണെന്നറിഞ്ഞപ്പോൾ വീണ്ടും ഉറക്കം പോയി ഇളയച്ഛന്റെ കഴുകൻ കണ്ണുകൾ തന്റെ ശരീരവടിവിലാണെന്നു മനസ്സിലായപ്പോൾ ഉറക്കം തീരെ ഇല്ലാതായി. ഇളയച്ഛന്റെ ചോരപുരണ്ട വാക്കത്തിയുമായി പോലീസ് ജീപ്പിൽ ഇരിക്കുമ്പോൾ ഉറക്കം എവിടെ നിന്നോ അവളെ തേടി വന്നു.