ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


ശുചിത്വം എന്നത് നമ്മൾ ദിനംപ്രതി പാലിക്കേണ്ടതാണ്. ശുചിത്വം നമ്മുടെ വീടുകളിൽ നിന്നാണ് തുടങ്ങേണ്ടത്. വ്യക്‌തി ശുചിത്വത്തോടൊപ്പം നമ്മുടെ നാടിന്റെ ശുചിത്വവും സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണ്. അതിനാൽ എല്ലാവരും അതിൽ പങ്കാളി ആകേണ്ടതാണ് ശുചിത്വം പാലിക്കുന്നത് കൊണ്ട് നമുക്ക് ധാരാളം ഗുണങ്ങൾ ഉണ്ട്. പകരുന്ന അസുഖങ്ങൾ ഈ ശുചിത്വത്തിലൂടെ കുറയ്ക്കാൻ നമുക്ക് കഴിയുന്നതാണ്. കൂടാതെ പലതരം അസുഖങ്ങൾ ബാധിക്കുന്നത് ഒഴിവാക്കാനും നമുക്ക് കഴിയും. നമ്മുടെ സർക്കാർ ശുചിത്വപാലനത്തിന് വേണ്ടി പല കാര്യങ്ങളും ചെയ്യുന്നു. അതിലെല്ലാം നാം ഒരേ മനസ്സോടെ സഹകരിക്കണം. മാത്രമല്ല നാടിനെ ശുചിയാക്കുന്നതിന് വേണ്ടി ശ്രമിക്കുകയും വേണം. ശുചിത്വമാകട്ടെ നമ്മുടെ മുദ്രാവാക്യം.


ദർശന . പി
8C ഗവണ്മെന്റ് എച്ച് എസ് എസ് കുളത്തുമ്മൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം