ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/ഒരു രോഗത്തിന്റെ തിരിച്ചറിവ്
(ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/ഒരു രോഗത്തിന്റെ തിരിച്ചറിവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു രോഗത്തിന്റെ തിരിച്ചറിവ്
ഒരു ദിവസം രാവിലെ ഉറക്കമെഴുന്നേറ്റ് പത്രം വായിച്ചു കൊണ്ടിരിക്കുന്ന സമയം . അപ്പോഴാണ് അപ്പുവിന്റെ ദൃഷ്ടിയിൽ ആ പേര് പെട്ടത് അതിനെ പറ്റി വിശദമായി പത്രത്തിൽ ഉണ്ടായിരുന്നു. അതിൻ്റെ പേരാണ് കൊവിസ് - 19 അഥവാ കൊറോണ . കൊറോണ എന്നത് ഒരു രസകരമായി പേരാണ്.അത് കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും ഒരു ചിരിയാണ് ആ ചിരിയാണ് അപ്പൂവിനും ഉണ്ടായത് അപ്പു തൻ്റെ യൂണിഫോo ധരിച്ച് സ്കൂളിൽ എത്തി ക്ലാസിലും പുറത്തും ടീച്ചർമാരും സംസാരിക്കുന്നത് കൊറോണയെപ്പറ്റിയാണ്. അപ്പൂ ഇതില്ലോന്നും ശ്രദ്ധിക്കാതെ കളിച്ചു നടന്നു . പെട്ടെന്ന് ഉച്ചയ്ക്ക് സ്ക്കൂളിൽ ഒരു ബോധവൽക്കരണ ക്ലാസ്. തന്നെയും ടീച്ചർ അതിന് പങ്കാളിയാക്കി . അന്നത്തെ എല്ലാ വിഷയങ്ങളും കഴിഞ്ഞു. അവൻ വീട്ടിലെത്തി. രാവിലെ വായിച്ച കൊരോണയെ പറ്റി അവൻ ടി.വിയിലും കണ്ടു. ചൈന എന്ന രാജ്യത്ത് മഹാമാരി പിടിപ്പെട്ടിരിക്കുന്നു. ഒരു പാട് ആളുകൾ ഇതിനിടെ മരിച്ചു. തനിക്കോ ഈ സ്ഥലത്തോ വരില്ലാ എന്ന കാഴ്ച്ചപാടായിരുന്നു അപ്പുവിന് പെട്ടെന്ന് കൊറോണ പടരാൻ തുടങ്ങി. കൈകൾ നന്നായി കഴുക്കണം, വിദേശത്തു നിന്നു വന്നവരുമായി അടുപ്പം സ്ഥാപിക്കരുത് പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം എന്നോക്കെ അച്ഛൻ അപ്പുവിന് പറഞ്ഞു കൊടുത്തു. എത്ര പറഞ്ഞാലും ഉത്ക്കൊള്ളാൻ അപ്പു തയ്യാറായില്ല. പ്രതിദിനം ഇറ്റലിലും അമേരിക്കയിലും ഇന്ത്യയിലും കൊറോണ രോഗബാധിതരുടെ എണ്ണം കൂടി തുടങ്ങി. കൊറോണ ലോകത്തെയും വിഴുങ്ങുന്ന നേരത്ത് അപ്പം വിനും കൊ വിഡ് - 19 പിടിപ്പെട്ടു. ലോകത്തിൽ മരണം ഒരു ലക്ഷ്യമായാറായി. അപ്പുവും isolation ward -യിൽ എത്തി. തനിക്ക് തൻ്റെ അച്ഛനയോ അമ്മയോ കാണാൻ കഴിയില്ല തനിക്ക് വീട്ടിൽ തിരിച്ചു പോകാൻ പറ്റുമോ എന്ന് പോലും അപ്പു ചിന്തിച്ചു. തൻ്റെ മാതാപിതാക്കളും അധ്യാപകരും ബോധവൽക്കരണ ക്ലാസ്ത്രം അനുസരിച്ചിരുന്നു എങ്കിൽ ഇങ്ങനെ കിടക്കേണ്ടി വരില്ലായിരുന്നു എന്ന് അപ്പു മനസ്സിൽ വിചാരിച്ചു 28-ദിവസത്തിന് ശേഷം രോഗമുക്തനായി അപ്പു വീട്ടിലെത്തി 14-ദിവസം നീരിക്ഷണത്തിലും ഇരുന്നു . അപ്പു എല്ലാവരേയും അനുസരിക്കാൻ തുടങ്ങി. അവൻ ദൈവത്തോട് പ്രാർത്ഥിച്ചു.ഈ മഹാമാരിലോകത്ത് നിന്ന് മാറണേ..... സ്ക്കുൾ ജൂണിൽ തന്നെ തുറക്കേണ .....
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 09/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ