ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/"അതിജീവനത്തിന്റെ നാൾവഴികളിലൂടെ"

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ നാൾവഴികളിലൂടെ

പടർന്നുകയറുന്നിതാ വിണ്ണിൽ
പൂത്തിലഞ്ഞിപ്പൂക്കൾ പോലെ.......
പലയിടത്തുനിന്നു പടരുന്നു പല -
പാരമ്പര്യത്തിൻ ദുശ്ശീലങ്ങൾവഴി...
പാരിസ്ഥിതികമാറ്റങ്ങൾക്കനുകൂലമായീ
പാടത്തുനിന്നു
പറമ്പുവരെയെത്തീ
കൈകൾവഴിയുൾ-
നാമ്പിലെത്തീ
രോഗങ്ങൾപടരുന്നു-
                     പാരിൽ
വൃത്തിഹീനമായ മണ്ണിൽനി -
ന്നുയരുന്നിതാരോഗ - വ്യാധികൾ. കടലമ്മപെറ്റമക്കളിൽ -
 നിന്നോയീ -
യരുവിതൻനോവിൽ
നിന്നോജനിച്ചീരോഗം.
       
പ്രതിരോധമല്ലാതൊരു
മാർഗമുണ്ടോയിതിനെ-
യതിജീവിക്കുവാൻ??

കാർമുകിലായി, കാറ്റായി,
കടലായീയിഹത്തെ
കാർന്നുതിന്നു നീ "കോവിഡ്".

രോഗമേ, മഹാവ്യാധിയേ,
നീയീയടിത്തറയിട്ടൊരി -
ടത്തരമാണോ?
ശാസ്ത്രത്തിൻ സാങ്കേ-
തികവിദ്യയുള്ളൊ -
രസ്ഥിത്വമാണോ??
മനുജർതൻ ജീവൻ
അപഹരിച്ചു നീ
കൊണ്ടുപോകയായ്
ദൂരയെങ്ങോ.

ലോകമാം തറവാട്ടിലെ
ബന്ധങ്ങൾ കീറി
മുറിച്ചു നീ പോകയോ, മർത്യജന്മവും പേറി.
എന്തിനുവേണ്ടിവന്നുനീയീ-
കുടുംബത്തിൻ-നൽ-
വിളക്കിനെ അപഹരിച്ചു??

ഇനിയും വരില്ലെന്നുപ്രത്യാശിച്ചുകൊണ്ടീലോകത്തിൽ
ജീവിക്കുന്നു,
ഞാനും എന്നെപ്പോൽ
കോടിജനങ്ങളും.......

  

സീനാമോഹൻ
8A ഗവണ്മെന്റ് എച്ച് എസ് എസ് കുളത്തുമ്മൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത