സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്.എസ് കീഴാറൂർ/അക്ഷരവൃക്ഷം/ ഓരോർമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഓരോർമ്മ

ടാറിട്ട റോഡിലൂടിനിയും നടക്കണം
എന്തെന്നറിയില്ല എന്തോ തടയുന്നു
ആദിത്യകിരണങ്ങളോ ഇത്ര രൂക്ഷം
വയ്യ കാലുകൾ വിങ്ങുന്നു താപമേറ്റ്
സഹിക്കവയ്യ ഈ കനൽ ക്കൂട്
കുടയൊന്നറിയാതെ നിവർത്തി ഞാൻ
ഒട്ടൊന്നു നില്കാതെ പായുന്ന നേരവും
മറികടപ്പാനായി പാറുന്ന ജനതയും
ഇത്ര നാൾ ഇല്ലാത്ത മടിയും മരവിപ്പും
ഇന്നു എന്നെ തിരഞ്ഞുവോ
പണ്ട് പാള നിരക്കികളിച്ചതും
പിന്നെ തലപന്തിനോടിക്കളിചതും
സ്മൃതികളിലോടിയെത്തുന്നു ദൂരമാം വീടും
ശൈശവപാദം നിറഞ്ഞയാങ്കണവും
അതാ ഒഴുകിയോടുന്നു കൈതോടിൻ കുഞ്ഞോളവും
അതാ ഒഴുകിപരക്കുന്നു ചെമ്പകപൂവിൻ ഘനസുഗന്ധവും
കടലിനെകാണാൻ പോകുന്ന മത്സ്യവും
അരികിൽനിന്നകലെക്ക് നീളുന്ന വയലും
ഇല്ല്ലാ ഇനിയില്ല നാട്ടുവരമ്പുകൾ
വീട്ടുവളപ്പുകൾ കേരവും കിളികളും
ആകാശവും മാറിക്കഴിഞ്ഞപോൽ
ഗ്രാമവും ദൂരെയ്ക്കകന്നപോൽ
എന്തിന് വീണ്ടും പോരടിപൂ
ഇനിയും പരിസ്ഥിതി ഭക്ഷിപ്പാനോ?
കുഞ്ഞികളികളും ഗ്രാമതനിമയും
സ്മൃതിയായിതന്നെ ഇരിക്കട്ടെയങ്ങനെ
വയ്യ..ഇനിയും നടക്കണം
ഏറെദൂരമുണ്ട് ഇനിയുമേറേ..........

ദേവിക പി എസ്
10B ഗവൺമെൻറ്, എച്ച്.എസ്.എസ് കീഴാറൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത