Schoolwiki സംരംഭത്തിൽ നിന്ന്
സൂക്ഷിച്ചാൽ ദുഖിക്കണ്ട
വിഷയം:രോഗ പ്രതി രോധം -മൂന്നു മാസക്കാ ലമായി ലോകം കൊറോണ എന്ന ഒരു മഹാ മാരിയുടെ പിടി യിലാണ്. ഓരോ ദിവസo കഴിയുംതോറും കൊറോണ വൈറസിന്റെ വ്യാപനാം ക്രമാതിതാ മായിരിക്കുന്നു. അതു കൊണ്ട് തന്നെ രോഗ പ്രതി രോധം എന്ന വിഷയത്തിന് ഇന്ന് വളരെ അധികം പ്രാധാന്യം ഉണ്ട്. ലോകം മുഴുവൻ ഭീതിയിലാഴ്ത്തുന്ന ഈ വൈറസിനെ തടയാനായി ശക്തമായ രോഗ പ്രതി രോധ നടപടികൾ സ്വീകരിക്കേണ്ടി യിരിക്കുന്നു. അതിനായി ഓരോരുത്തരും കഴിവിന്റെ പരമാവധി ശ്രമിക്കുകയും വേണം. സാമൂഹിക അകലം പാലിക്കുക, മറ്റു ള്ളവരുമായി സമ്പർക്കം കുറയുക വഴി സമൂഹത്തിൽ രോഗം കുറയും. കഴിവതും കുടുംബത്തിൽ തന്നെ സമയം ചിലവിടുക, ഓരോ രുതരും വൃത്തിയായി ഇരിക്കുകയും , ഈ സമയത്തു വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ചെറിയ രീതിയിൽ കൃഷി ചെയ്യുക. അതു പോലെ ആവശ്യസാധനങ്ങൾ വാ42023ങ്ങാൻ പോകുമ്പോൾ മാസ്ക് ധരിക്കുകയും വീട്ടിൽ വന്നാൽ സാനിട്ടെസർ ഉപയോഗിച്ച് കൈകൾ കഴുകുകയും വേണം. വീട്ടിൽ ഇരുന്നാലും കൈയും മുഖവും ഇടക്ക് കഴുകി ക്കൊണ്ടിരിക്കാൻ മറക്കരുത്. /മേൽപ്പറഞ്ഞനടപടികൾ സ്വീകരിച്ചു കൊണ്ടു കൊറോണ എന്ന മഹാ മാരിയേ എന്നെന്നേക്കു മായി ഈ ലോകത്തുനിന്ന് പടിയിറക്കാം.. ഓർക്കുക സൂക്ഷിച്ചാൽ ദുഖിക്കേണ്ട "എല്ലാവർക്കും സൂക്ഷിക്കാം ആരും ദു:ഖി ക്കാതിരിക്കട്ടെ " ഭയരഹിതമായ ഒരു നാളയെ സ്വപ്നം കണ്ടു കൊണ്ട്, രോഗത്തിന്റെ പിടിയിലായ ഏവർക്കും രോഗമുക്തി നൽകണമെന്ന് സർവേശ്വരനോട് പ്രാർത്ഥിക്കാം...
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|