ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

വർക്കല വൺ കേരളാ ബറ്റാലിയനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള NCC യൂണിറ്റാണ് ഞെക്കാട് സ്കൂളിലുള്ളത്. JD, Jw വിഭാഗങ്ങളിലായി നൂറ് കുട്ടികൾക്കാണ് ഓരോ വർഷവും ട്രെയിനിങ് നൽകുന്നത് .അച്ചടക്കം, സേവന മനോഭാവം ,ദേശീയത, ഐക്യം, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ മൂല്യാധിഷ്ഠിത ലക്ഷ്യങ്ങൾ കുട്ടികൾ നേടിയെടുക്കുന്നതിനുള്ള പരിശീലന പരിപാടികളാണ് NCC യിലൂടെ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്ത്യൻ സേനയിലേയ്ക്കുള്ള ചവിട്ടുപടിയാണ് NCC. ആർമി ട്രെയിനിങ്ങാണ് കേഡറ്റുകൾക്ക് നൽകുന്നത്. അസോസിയേറ്റ് NCC ഓഫീസറും PI സ്റ്റാഫും ട്രെയിനിങ്ങിന് നേതൃത്വം നൽകുന്നു. ആഴ്ചയിൽ രണ്ടു ദിവസമാണ് പരേഡുള്ളത്.കേഡറ്റുകളുടെ കായിക കലാ ബൗദ്ധിക മികവ് പരിപോഷിപ്പിക്കുന്നതിനു് പ്രത്യേക ശ്രദ്ധ നൽകിയിരിക്കുന്നു.

                      NCC യിൽ എൻറോൾ ചെയ്യുന്ന കുട്ടികൾ രണ്ട് വർഷത്തെ പരിശീലനത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്‌. രണ്ടാം വർഷത്തിലേക്ക് പ്രവേശിക്കുന്ന കേഡറ്റുകൾ ATC ( ആനുവൽ ട്രെയിനിംഗ് ക്യാമ്പ്) യിൽ പങ്കെടുക്കണം. ഫയറിങ്, ഡ്രിൽ, ലക്ചർ ക്ലാസുകൾ, മാപ്പ് റീഡിങ്ങ് ഇങ്ങനെ ഒട്ടനവധി മൊഡ്യൂളുകൾ    ATC യിൽ ഉണ്ടാകും.
          നാഷണൽ തലത്തിലുള്ള വിവിധ ക്യാമ്പുകൾ NCC യുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. തൽ സൈനിക്‌ ക്യാമ്പ് TSC, റിപ്പബ്ളിക് ഡേ പരേഡ് RD ,ട്രെക്കിങ് ക്യാമ്പ്‌ ,നാഷണൽ ഇൻറഗ്രേഷൻ ക്യാമ്പ് NIC ഇങ്ങനെ ദേശീയ ശ്രദ്ധയാകർഷിക്കുന്ന ക്യാമ്പുകളിൽ മാറ്റുരക്കാൻ നമ്മുടെ കേഡറ്റുകൾക് കഴിത്തിട്ടുണ്ട്.
               ദേശീയ തലത്തിലെ ഷൂട്ടിങ് കോമ്പറ്റീഷൻ ക്യാമ്പായ തൽ സൈനിക് ക്യാമ്പിൽ മിഥുൻ, നന്ദന എന്നീ കേഡറ്റുകൾ പങ്കെടുത്തു.
         രാജ്യത്തിൻ്റെ ഏറ്റവും വലിയ ആഘോഷ പരിപാടിയായ റിപ്പബ്ളിക് ഡേ പരേഡിൽ ആകാശ്.ജി എന്ന ഒൻപതാം ക്ലാസുകാരൻ 2017 ജനുവരിയിൽ പങ്കെടുത്തത് ചരിത്രമായി മാറിക്കഴിഞ്ഞു.
           സ്കൂൾ അച്ചടക്ക കാര്യങ്ങളിൽ വലിയ സംഭാവനയാണ് NCC കേഡറ്റുകൾ നൽകുന്നത്. സാമൂഹിക സേവനം , സോഷ്യൽ സർവ്വേ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയിലും കേഡറ്റുകൾ പങ്കാളികളായിക്കൊണ്ടിരിക്കുന്നു.