ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർഥികളിൽ ഗണിതത്തോടുള്ള അഭിരുചി വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഗണിതക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഓരോ മാസവും വൈവിധ്യമാർന്ന പ്രവർത്തനം സംഘടിപ്പിക്കുന്നതിനാണ് ക്ലബ് ശ്രമിക്കുന്നത്. ആദ്യമാസത്തിൽ തന്നെ ക്ലാസ് തലത്തിൽ വിദ്യാർഥികൾക്കിടയിൽ അഭിരുചി പരീക്ഷ നടത്തുകയും ഗണിതത്തിൽ പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി അവരെ സമർഥരായ വിദ്യാർഥിനികളുടെ കൂടെ സഹകരണത്തോടെ മുന്നോട്ട് കൊണ്ടു വരുന്നതിനായി ക്ലാസ് തല റിസോഴ്‌സ് ഗ്രൂപ്പുകൾ സംഘടിപ്പിക്കുകയുണ്ടായി.ഗണിതക്വിസ് സംഘടിപ്പിച്ചു