ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം


പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ ആധുനിക മനുഷ്യന്റെ വികസന പ്രവർത്തനങ്ങൾ തകിടം മറിക്കുമ്പോൾ സ്വാഭാവിക ഗുണങ്ങൾ നഷ്ടപ്പെട്ട് പ്രകൃതിയുടെ താളം തെറ്റുന്നു.പരിസ്ഥിതി മലിനീകരണത്തെ കുറിച്ചും ഇന്ന് ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചും നമുക്ക് മനസ്സിലാക്കാം.പരിസ്ഥിതി വിഞ്ജാനം മനുഷ്യ വർഗ്ഗത്തിന്റെ നിലനിൽപ്പിന് തന്നെ അനിവാര്യമാണ്.പരിസ്ഥിതി വിഞ്ജാനത്തിൽ മനുഷ്യൻ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് പരിസ്ഥിതി സംരക്ഷണത്തിനാണ്.പരിസ്ഥിതിയെ സംരക്ഷിക്കാതെ മനുഷ്യന് നിലനിൽപ്പില്ല. ആരോഗ്യം,വൃത്തി,വെടിപ്പ്,ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു.മനുഷ്യസമൂഹം നേരിടാൻ സാധ്യതയുള്ള ഏറ്റവും വലിയ വിപത്തായ് മൂന്നാം ലോക മഹായുദ്ധത്തെ കണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു.എന്നാൽ ഇന്ന് പരിസ്ഥിതി മലിനീകരണം അതിലധികം ഭയാനകമായ രൂപം പ്രാപിച്ചിരിക്കുകയാണ്.ഭൂമിയിലെ മണ്ണും,വെള്ളവും,വായുവും ഒരേപോലെ മലിനമായിരിക്കുന്നു.നഗരങ്ങൾ വളരുകയും വ്യവസായങ്ങൾ പെരുകുകയും ചെയ്യുന്നതനുസരിച്ച് സ്വാഭാവികമായും നഗരങ്ങളിൽ ജനപ്പെരുപ്പം ഉണ്ടാവുകയും അതോടൊപ്പം മാലിന്യങ്ങളും കുന്നുകൂടുകയും ചെയ്യുന്നു.എന്നാൽ ആ മാലിന്യങ്ങൾ വേണ്ട പോലെ കൈകാര്യം ചെയ്യാൻ ഉള്ള ശാസ്ത്രീയ സംവിധാനങ്ങൾ കണ്ടെത്തുകയും അവ പ്രാവർത്തികമാക്കുകയും വേണം.അല്ലെങ്കിൽ പരിസ്ഥിതി ദുഷിക്കുകയും രോഗങ്ങൾ പടർന്നു പിടിക്കുകയും ചെയ്യും.ആശുപത്രികൾ നിർമ്മിച്ചത് കൊണ്ടോ പുതിയ ഔഷധങ്ങൾ കണ്ടെത്തിയത് കൊണ്ടോ മാത്രം ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല.വീടും പരിസരവും വൃത്തിയാക്കുമ്പോൾ മാലിന്യങ്ങൾ അശ്രദ്ധമായി വലിച്ചെറിയരുത്.മാലിന്യങ്ങളെ കഴിവതും പുനരുപയോഗിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം.ജനങ്ങളിൽ ശുചിത്വത്തെകുറിച്ചും മാലിന്യ സംസ്കരണത്തെ കുറിച്ചും അവബോധം വളർത്തുകയും വേണം.പണ്ടു കാലത്ത് പരിസ്ഥിതി സംരക്ഷണം പ്രത്യേകിച്ച് ആവിശ്യമുണ്ടായിരുന്നില്ല.കാരണം പ്രകൃതി സംരക്ഷണം സമൂഹ ജീവിതത്തിന്റെ ഭാഗമായിരുന്നു.പ്രകൃതിയാകുന്ന അമ്മയുടെ ആരോഗ്യം ശുചിത്വം ആയിരുന്നാൽ നമ്മൾ ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ശുദ്ധവും കഴിക്കുന്ന ഭക്ഷണവും പോഷകാംശം ഉള്ളതായി തീരും.പ്രകൃതിയെ മലിനമാക്കാതെ സംരക്ഷിക്കാൻ നമുക്ക് സാധിച്ചാൽ അതിന്റെ ഗുണഫലം ഭാവി തലമുറക്കും ലഭിക്കും. "പരിസ്ഥിതിയെ സംരക്ഷിക്കാം ശുചിത്വത്തിൽ പങ്കുചേരാം."


ജംഷ ബീവി
+2 കോമേഴ്സ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പാറശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം