Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയിലൂടെ
ഈ ലോകത്തിൽ നമുക്ക് സുഖമായ ജീവിതം നയിക്കാൻ സാധിക്കുന്നു എങ്കിൽ
അത് നല്ല ഒരു പരിസ്ഥിതി ഉള്ളതുകൊണ്ട് മാത്രമാണ്. ഭൂമിയും വായുവും ജലവും
സർവ്വചരാചരങ്ങളും ഈ പരിസ്ഥിതിയിൽ ഉൾപ്പെടുന്നു. സാമ്പത്തികപരമായും നമുക്ക്
നേട്ടമുള്ള കാര്യമാണ് ടൂറിസം മേഖല ഇതിലും നമ്മെ സഹായിക്കുന്നത് നമ്മുടെ ഈ
സുന്ദരമായ പരിസ്ഥിതി തന്നെയാണ്. പക്ഷികളുടെ ചിലമ്പലു൦ മനോഹരമായ കുന്നുകളു൦
വിനോദസഞ്ചാരികളെ മാത്രമല്ല ഓരോ സാധാരണക്കാരെയും ആകർഷിക്കുന്ന ഒന്നാണ്.
അതുകൊണ്ടുതന്നെ നമ്മുടെ പരിസ്ഥിതി ദൈവം ഒരുക്കിത്തന്ന ഒരു സ്വർഗ്ഗം എന്ന്
വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം .ഈ സ്വർഗ്ഗം ചിലപ്പോഴൊക്കെ നരകതുല്യം
ആകുന്നതിനു കാരണം പരിസ്ഥിതി മാത്രമല്ല. മനുഷ്യൻറെ ദുഷ് ചെയ്തികളു൦ കൂടിയാണ് .
പ്ലാസ്റ്റിക് ഇൻറെ അമിത ഉപയോഗവും, വായുമലിനീകരണവും മരങ്ങൾ മുറിക്കുന്നതു൦
എല്ലാം നമ്മുടെ സന്തുലിതാവസ്ഥ തകർക്കുന്നതിന് കാരണമാകുന്നു. പണ്ട് ഇതിലധികം മഴ
ഇവിടെ പെയ്തിട്ടു ഉണ്ട് അപ്പോൾ ഉണ്ടാകാത്ത പ്രളയ൦ എന്തേ ഇപ്പോൾ ഉണ്ടാകുന്നു.
അന്ന് മഴവെള്ളം ഒഴുകി പോകാൻ സ്ഥലം ഉണ്ടായിരുന്നു . മരത്തിൻറെ വേരുകൾ
മഴവെള്ളം പിടിച്ചെടുക്കും ആയിരുന്നു. ഇന്ന് ഇതിൻറെ എല്ലാം നേരിയ കുറവ് കൊണ്ടാണ്
ഇവിടെ പ്രളയം പോലുള്ള മഹാവിപത്ത് ഉണ്ടാകുന്നത്. ഇതിനെ അതിജീവിക്കണമെങ്കിൽ
പരിസ്ഥിതി സംരക്ഷിച്ചേ മതിയാകൂ . പ്രകൃതിലേ മാറ്റങ്ങൾ മനസ്സിലാക്കി ഒരു
മരത്തിൽനിന്ന് ഒരുപൂവ് പറയണമെങ്കിൽ ആ മരത്തിനോട് അനുവാദം ചോദിച്ചിരുന്ന ആ
പഴയ കാലത്തേക്ക് മടങ്ങി പോകേണ്ടതുണ്ട് . ആഡംബരം ഇല്ലാത്ത ആ പഴയ ജീവിത
ശൈലിയിലേക്ക്. പച്ചപ്പ് നിറഞ്ഞു നിന്നിരുന്ന സ്ഥലത്ത് ഇപ്പോൾ മനുഷ്യൻ മത്സരിച്ച്
മണിമാളികകൾ പണിതുയർത്തുന്നു. കിളികളുടെ കൊഞ്ചലുകൾ നിറഞ്ഞുനിന്നിരുന്ന
സ്ഥലത്ത് ഇപ്പോൾ മണ്ണുമാന്തി കളുടെ ചിലമ്പുകൾ ആണ് .കാശുകൊടുത്ത് വായു
ശ്വസിക്കേണ്ട കാലം വന്നിരിക്കുന്നു. എന്ത് വലിയൊരു മാറ്റമാണ് നമുക്ക്
സംഭവിച്ചിരിക്കുന്നത് കൃഷി പോലും മറന്ന് അന്യസംസ്ഥാനങ്ങളിലേ വിഷമയമായ
പച്ചക്കറികൾ നാം ആശ്രയിക്കുന്നു .അത് നമ്മുടെ രോഗപ്രതിരോധശക്തി കുറയ്ക്കുകയും
മാറാരോഗങ്ങൾക്ക് അടിമയാകുകയും ചെയ്യുന്നു . പുതിയ തലമുറയാണ് നാം . നമ്മൾ
എങ്കിലും നമ്മുടെ പരിസ്ഥിതി സംരക്ഷിക്കാൻ മുൻകൈയെടുത്ത് നാടിന് അഭിമാനമായി
തീരേണ്ട തുണ്ട്. കൈവിട്ടുപോയ നമ്മുടെ മൂല്യങ്ങൾ തിരികെ പിടിച്ചു നല്ല ഒരു പരിസ്ഥിതി
നിർമാണത്തിൽ പങ്കാളികളാകാൻ നമുക്ക് ഏവർക്കും കഴിയട്ടെ...
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|