ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/അക്ഷരവൃക്ഷം/മനസ്സുകൊണ്ട് കൈകോർക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
മനസ്സുകൊണ്ട് കൈകോർക്കാം


ലോകത്തുള്ള ആകെ മനുഷ്യരെ ബാധിക്കുന്ന കൊറോണ എന്ന മഹാമാരിയെ തുരത്താനുള്ള യഞ്ജത്തിലാണ് ലോകരാജ്യങ്ങൾ മുഴുവൻ . ഓരോ വ്യക്തികളുടെയും സഹകരണത്തോടെ മാത്രം വിജയിപ്പിക്കാൻ കഴിയുന്ന ഈ യഞ്ജത്തിൽ നമുക്ക് ഓരോരുത്തർക്കും പങ്കാളികളാകാം . സമൂഹത്തെ സ്നേഹിക്കുന്ന ആർക്കും തന്നെ ഈ യഞ്ജത്തിൽ നിന്നും ഒഴിഞ്ഞുനിൽക്കാനാവില്ല . ഇതിലെ പങ്കാളിത്തം ഉറപ്പാക്കുന്നത് സർക്കാരിന്റെയും ആരോഗ്യസംഘടയുടെയും നിർദേശങ്ങൾ പാലിക്കുക തന്നെയാണ് . ജാതിമതഭേദമില്ലാതെ മനുഷ്യരെല്ലാം തുല്യരാണെന്ന് ഒരുവട്ടം കൂടി നമ്മെ ഓർമ്മിപ്പിക്കുകയാണ് കൊറോണ എന്ന ഈ മഹാമാരി . നമുക്ക് ഒരുമിച്ച് നിന്നുകൊണ്ട് ഈ രോഗവ്യാപനത്തിനെ തടയാം . സാമൂഹിക അകലം പാലിക്കാം . അനാവശ്യയാത്രകൾ ഒഴിവാക്കാം . ഇടയ്ക്കിടെ കൈകൾ സോപ്പുപയോഗിച്ച് കഴുകി അണുവിമുക്തമാക്കാം . കഴിവതും മാസ്കുകൾ ഉപയോഗിക്കുക തുടങ്ങിയ പ്രവൃത്തികളിലൂടെ താൻ കാരണം സമൂഹത്തിന് ദോഷം വരുന്ന ഒന്നും ചെയ്യില്ലെന്ന് ഉറപ്പുവരുത്താം . നിയമം കൊണ്ട് ചെറുത്തുതോൽപ്പിക്കാൻ കഴിയാത്ത വൈറസിനെ വിവേകം കൊണ്ട് തോൽപിക്കാം . അതിനായി സർക്കാരിന്റെ 'break the chain , make the world ' എന്ന സംരംഭത്തിനെ വിജയിപ്പിക്കേണ്ടത് ഓരോ വ്യക്തിയുടെയും കർത്തവ്യമാണ് . മനുഷ്യരിലൂടെ പകർന്ന് അമേരിക്ക പോലുള്ള സമ്പന്നരാജ്യങ്ങളെ പോലും കീഴ്പെടുത്തിയ വൈറസിനെ ഭാരതം പോലൊരു ജനസാന്ദ്രത കൂടിയ രാജ്യം കടുത്ത ജാഗ്രത കൊണ്ടുമാത്രമേ നമുക്ക് പിടിച്ച് നിൽക്കാനാകൂ . അതിനാൽ കാത്തിരിക്കാം നല്ലൊരു നാളെയ്ക്കുവേണ്ടി !


അഭിജിത്ത്.ബി.എസ്
9 A1 ഗവൺമെൻറ്, വി.എച്ച്.എസ്.എസ് & എച്ച്.എസ്. എസ് പാറശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം