ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണം


ഭൂമി മനുഷ്യരുടെ ക്രൂരത നിമിത്തം മരിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യൻ പ്രകൃതിയുടെ ഉത്തമ സൃഷ്ടിയാണെ ന്നതിൽ തർക്കമില്ല. എന്നാൽ നിലവിലുള്ള ആവാസവ്യവസ്ഥകളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന തരത്തിൽ അവൻ തന്റെ പ്രവർത്തനങ്ങൾ തുടരുന്നു. ആധുനിക മനുഷ്യന്റെ ലോകം യാന്ത്രികതയിലേയ്ക്ക് നീങ്ങികൊണ്ടിരിക്കുന്നു. പണം കൊടുത്തു വാങ്ങിക്കൂട്ടുന്ന ആധുനിക സൗകര്യങ്ങളിൽ മാത്രം സുഖ സന്തോഷങ്ങൾ കണ്ടെത്തുന്ന വെറുമൊരു മൃഗമായി മനുഷ്യ സമൂഹം മാറ്റപ്പെട്ടുകഴിഞ്ഞു.കാട് വെട്ടിത്തെളി ക്കുന്നതും മണൽ മാഫിയകൾ ജലാശയങ്ങൾ കൊള്ളയടിക്കുന്നതും വയലുകൾ നികത്തു ന്നതും ഇന്ന് പുതുമയുള്ള കാര്യമ ല്ല. ഒരു സുനാമിയോ വെള്ളപ്പൊക്ക മോ വരുമ്പോൾ പരിസ്ഥിതി ബോധത്താൽ അലമുറയിട്ടു കരഞ്ഞിട്ടു കാര്യമല്ല. വേണ്ടത് സ്ഥിരമായ പാരിസ്ഥിതിക ബോധ്യമാണ്. ഒരു മരം നശിപ്പി ക്കുമ്പോൾ പത്ത് പുതിയ തൈകൾ നടാനുള്ള ബോധം ശാസ്ത്ര സാങ്കേതികതയുടെ ഉന്നത പഥങ്ങൾ കീഴടക്കിയ മനുഷ്യ മസ്തിഷ്ക ത്തിന് തീർച്ചയായും പ്രകൃതിരക്ഷോ പായങ്ങൾ കണ്ടെത്താനാകുo. സ്വന്തം മാതാവിന്റെ നെഞ്ചു പിളർക്കുന്ന രക്തരക്ഷ സുകളാകരുത് നമ്മൾ. ഈ ഭൂമി സമസ്ത ജീവജാലങ്ങളുടെയും അവകാശമാണ്‌.ഈ ലോകത്ത് പ്രകൃതിസംര ക്ഷണത്തിനായി സ്വജീവിതം അർപ്പിച്ച അസംഖ്യം ജന്മങ്ങളുണ്ട്. ഈ. ഭൂമി നാളേയ്ക്കും എന്നേക്കും എന്ന സങ്കൽപ്പത്തോടെ പ്രവർത്തി ക്കു ന്ന അവരുടെ യത്നത്തിൽ നമ്മുക്കുo പങ്കുചേരാം.



അഞ്ജന.എൻ.അനിൽ
9 A3 ഗവൺമെൻറ്. വി.എച്ച്.എസ്.എസ് പാറശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത