ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/മറ്റ്ക്ലബ്ബുകൾ/ഹിന്ദി മഞ്ച്

Schoolwiki സംരംഭത്തിൽ നിന്ന്

ഹിന്ദി മഞ്ച്

ഹിന്ദി മഞ്ച് കൺവീനർ - ശ്രീമതി രേഖ ടീച്ചർ

2023-2024 അധ്യയനവർഷ പ്രവർത്തനങ്ങൾ

സുരീലി ഹിന്ദി മാഗസിൻ പ്രകാശനം

സുരീലി ഹിന്ദി പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നടത്തി.കുട്ടികളുടെ പ്രവർത്തന ഉത്പന്നങ്ങൾ കൂട്ടിയോജിപ്പിച്ചുകൊണ്ട് ഒരു കൈയെഴുത്ത് മാസിക തയ്യാറാക്കി.ഇതിന്റെ പ്രകാശനം സ്കൂൾതല പഠനോത്സവത്തിൽ വച്ച് മുഖ്യാതിഥി സുരേഷ് കുമാർ സാർ നിർവഹിച്ചു.

ഹിന്ദി മഞ്ച് ഉദ്ഘാടനം

ഹിന്ദിമഞ്ച് ഉദ്ഘാടനംജൂലായ് തീയതി ഓഡിറ്റോറിയത്തിൽ നടന്ന വിപുലമായ ക്ലബ് ഉദ്ഘാടനത്തിൽ ഹിന്ദി മഞ്ച് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചറും പ്രിൻസിപ്പൽ ശ്രീമതി.സൂസൻ വിൽഫ്രഡും ചേർന്ന് നടത്തുകയുണ്ടായി.മീറ്റിംഗിൽ ഹിന്ദി മഞ്ച് കൺവീനർ ശ്രീമതി രേഖ ടീച്ചർ നന്ദി അറിയിച്ചു.

പ്രേംചന്ദ് ദിനാചരണം

2022 ലെ പ്രേംചന്ദ് ദിനാചരണം ക്ലബ് അംഗങ്ങൾ ചേർന്ന് ആചരിച്ചു.പോസ്റ്റർ സജ്ജീകരിക്കാനായി കുട്ടികൾ സജീവമായി പങ്കെടുത്തു.തയ്യാറാക്കിയ പോസ്റ്റർ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.ഉച്ചയ്ക്ക് ഓഡിറ്റോറിയത്തിൽ ക്ലബംഗങ്ങൾ പങ്കെടുക്കുകയും പ്രേംചന്ദിനെകുറിച്ച് ഹിന്ദിയിൽ പ്രസംഗം അവതരിപ്പിക്കുകയും ചെയ്തു.