ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/മറ്റ്ക്ലബ്ബുകൾ/ശലഭക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശലഭക്ലബ്

ശലഭങ്ങളെ പോലെ പാറി നടക്കുന്ന കുട്ടികൾക്കിടയിൽ യഥാർത്ഥ ശലഭങ്ങളും പാറിപ്പറന്നാലോ!!അത്തരം ഒരു ദൃശ്യമാണ് സ്കൂളിന്റെ ജൈവവൈവിധ്യപാർക്കിലെ വിവിധ തരം ശലഭങ്ങളുടെ സാന്നിധ്യം.ശലഭങ്ങൾ മുട്ടയിട്ട് വളരാനായി അനുയോജ്യമായ അരളി,കറിവേപ്പ്,അരിപ്പൂ തുടങ്ങിയ അനവധി സസ്യങ്ങളുടെ സാന്നിധ്യമാണ് ശലഭങ്ങളെ ആകർഷിക്കുന്നത്. പലതരം ശലഭങ്ങൾ സ്വസ്ഥമായി ഈ ചെടികളിൽ വന്നിരിക്കുകയും പൂക്കളിൽ നിന്ന് തേൻ നുകർന്ന് പാറിനടക്കുകയും ചെയ്യാറുണ്ട്.പലപ്പോഴും ഇലകളിൽ ഇവയുടെ മുട്ട കാണാറുണ്ട്.കുട്ടികൾ കൗതുകപൂർവ്വം മുട്ടകളും അതിന്റെ വളർച്ചയും നിരീക്ഷിക്കാറുണ്ട്.ഡോ.പ്രിയങ്ക ടീച്ചർ കുട്ടികൾക്ക് വിവിധതരം ചിത്രശലഭങ്ങളെയും നിശാശലഭങ്ങളെയും പരിചയപ്പെടുത്തുകയും വളർച്ചയുടെ വിവിധഘട്ടങ്ങൾ ചിത്രീകരിക്കുകയും ശലഭങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.പലതരത്തിലുള്ള നിശാശലഭങ്ങളും നാരകകാളി പോലുള്ള ശലഭങ്ങളും ഇവിടെ ധാരാളമായി കാണപ്പെടുന്നു.

ശലഭപാർക്ക്

ശലഭങ്ങളുടെ സാന്നിധ്യവും ശലഭങ്ങളോട് സ്കൂളിനുള്ള സമീപനത്തിന്റെയും കൺവീനർ പ്രിയങ്കടീച്ചറിന്റെ സമർപ്പണത്തിന്റെയും അംഗീകാരമായി മാറി ശലഭപാർക്ക് തുടങ്ങാനുള്ള ലിസ്റ്റിൽ സ്കൂൾ ഇടം പിടിച്ചത്.സ്കൂളിന്റെ മുൻഭാഗത്തായി പ്രത്യേകസ്ഥലമൊരുക്കി ശലഭങ്ങളെ ആകർഷിക്കാനായി വിവിധതരം ചെടികൾ നട്ടുപിടിപ്പിക്കാനും അവയെ കൃത്യമായി പരിപാലിച്ച് ശലഭങ്ങളുടെ ആവാസസ്ഥലമാക്കി മാറ്റാനും പ്രിയങ്കടീച്ചറും മജ്ജുഷ ടീച്ചറും പ്രയത്നിച്ചുവരുന്നു.പ്രിയങ്കടീച്ചറും കുട്ടികളും സ്ഥലമൊരുക്കുകയും ചെടികൾ ആകർഷകമായി നട്ട് നല്ലൊരു പൂന്തോട്ടം ക്രമീകരിക്കുകയും ചെയ്തു.

ദേശീയ ചിത്രശലഭദിനാചരണം

മാർച്ച് 14 ദേശീയ ചിത്രശലഭദിനാചരണം സ്കൂളിൽ ആചരിച്ചു. ചിത്രശലഭങ്ങളെ കുറിച്ച് ചിത്രരചനാമത്സരം നടത്തി.ധാരാളം കുട്ടികൾ പങ്കെടുത്തു. ചിത്രശലഭങ്ങളെ നിരീക്ഷിച്ചാണ് കുട്ടികൾ വരച്ചിരിക്കുന്നത്.