ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ളീഷ് ക്ലബ്

ഫ്ലൈറ്റ് ഓഫ് ഡ്രീംസ്'

ക്ലബ് കൺവീനർ ബിജു സാർ

പ‍‍്രാദേശിക ഭാഷയോടൊപ്പം ലോകഭാഷയായ ഇംഗ്ലീഷിലും കുട്ടികളെ പ്രാവീണ്യമുള്ളവരാക്കി മാറ്റേണ്ടതുണ്ടെന്ന ലക്ഷ്യം ഉൾക്കൊണ്ടു കൊണ്ടാണ് ഫ്ലൈറ്റ് ഓഫ് ഡ്രീംസ് എന്ന പേരിൽ നമ്മുടെ സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത്. ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയം നടത്തുന്നതിനായി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് അസംബ്ലികൾ നടത്തിവരുന്നു. കൂടാതെ കുട്ടികളുടെ സർഗ്ഗാത്മകമായ സൃഷ്ടികൾ ദിവസവും പ്രദർശിപ്പിക്കുവാൻ ഒരു ഡിസ്പ്ലേ ബോർഡ് സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം, പ്രസംഗ മത്സരം, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. മത്സരവിജയികളെ സ്കൂൾ അസംബ്ലികളിൽ വച്ച് അനുമോദിക്കുകയും ചെയ്യുന്നു. കുട്ടികളുടെ സർഗ്ഗാത്മക സൃഷ്ടികൾ ഉൾപ്പെടുത്തി ഒരു കൈയെഴുത്ത് മാസിക എല്ലാ വർഷവും പുറത്തിറക്കുന്നു. സ്കൂളിലെ യു.പി. വിഭാഗം മുതൽ എച്ച്.എസ്. വിഭാഗം വരെയുള്ള കുട്ടികൾ അംഗങ്ങളായി പ്രവർത്തിച്ചുവരുന്ന ഇംഗ്ലീഷ് ക്ലബ്ബിൽ എല്ലാ വിധ പ്രവർത്തനങ്ങളിലും യു. പി,എച്ച്.എസ് വിഭാഗം ഇംഗ്ലീഷ് അധ്യാപകർ സജീവമായി പ്രവർത്തിച്ചുവരുന്നു. എച്ച്.എസ്. ഇംഗ്ലീഷ് അധ്യാപകരായ ബിജു സാറും ശ്രകാന്ത് സാറും നേതൃത്വം നൽകുന്നു.

ഹലോ ഇംഗ്ലീഷ് പ്രോഗ്രാം ഭംഗിയായി നടന്നു.പ്രവർത്തനങ്ങൾ വിശദമായി....

ഇംഗ്ലീഷ് അസംബ്ലികൾ

വിദ്യാർത്ഥികളെ മികവുറ്റതരത്തിൽ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യമുള്ളവരാക്കാനായി ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ പ്രത്യേകം പരിശ്രമിച്ചുവരുന്നു.സ്കൂളിലെ അസംബ്ലിയിൽ ഊഴമനുസരിച്ച് ഇംഗ്ലീഷ് അസംബ്ലികൾ സംഘടിപ്പിക്കുകയും വിദ്യാർത്ഥികൾ തന്നെ പ്രോഗ്രാമുകൾ തയ്യാറാക്കി അധ്യാപകരുടെ മേൽനോട്ടത്തിൽ പരിശീലിച്ച് അവതരിപ്പിക്കുകയും ചെയ്തു.കോമ്പിയറിംഗ് നടത്താനായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുകയും ലിസ്റ്റിട്ട് ക്രമനമ്പരനുസരിച്ച് അസംബ്ലിയിൽ അവതരിപ്പിക്കാനുള്ള അവസരം നൽകുകയും ചെയ്തു.കോവിഡാനന്തര ലോകത്തിൽ സാമൂഹികഅകലം സുരക്ഷയ്ക്ക് അത്യാവശ്യമായതിനാൽ അസംബ്ലി നടത്താൻ സാധിക്കാറില്ല.

ഡിസ്പ്ലേ ബോർഡ്

സ്കൂളിന്റെ പ്രവേശനകവാടത്തിനടുത്തായി ഹൈസ്കൂൾ സ്റ്റാഫ്റൂമിന്റെ മുന്നിലായിട്ടാണ് ഡിസ്പ്ലേ ബോർഡ് പ്രദർശിപ്പിച്ചിരുന്നത്.ബോർഡിൽ ഓരോ ഡിവിഷനും ക്രമമനുസരിച്ച് അവരുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കാൻ അവസരം നൽകി.എല്ലാ കുട്ടികളും മത്സരബുദ്ധിയോടെ തങ്ങളുടെ ക്ലാസ് മുന്നിലാകണം എന്ന തരത്തിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ബോർഡിൽ കഥ,കവിത,ചിത്രങ്ങൾ,കാർട്ടൂണുകൾ തുടങ്ങിയ അനേകം സൃഷ്ടികൾ നിറയുകയും ചെയ്തു.

മാഗസിൻ

ഡിസ്പ്ലേ ബോർഡിൽ നിന്നും ലഭിച്ച സൃഷ്ടികളുൾപ്പെടുത്തി ഒരു മാഗസിൻ കുട്ടികൾ തയ്യാറാക്കി.ക്ലബ് ലീഡേഴ്സാണ് നേതൃത്വം നൽകുന്നത്.

വിവിധ ദിനാചരണങ്ങൾ

സ്കൂളിൽ ആഘോഷി്ക്കുന്ന വിവിധ ദിനാചരണങ്ങളിൽ മറ്റ് ക്ലബുകളോട് കൈകോർത്താണ് ദിനാചരണങ്ങൾ നടത്തിയതെങ്കിലും ക്ലബ് സ്വന്തമായി മത്സരങ്ങൾ സംഘടിപ്പിക്കുകയും ഇംഗ്ലീഷ് കലാപരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്തു.ദിനങ്ങളുടെ സവിശേഷത കുട്ടികളിൽ എത്തിക്കുന്നതോടൊപ്പം തന്നെ ഇംഗ്ലീഷ് ഭാഷാപ്രയോഗങ്ങൾ മനസ്സിലാക്കിക്കാനും കഴിഞ്ഞു.സ്വാതന്ത്രദിനം സമുചിതമായി ആചരിച്ചു.കുട്ടികൾ ഇംഗ്ലീഷ് പ്രസംഗം,ഗാനം എന്നിവ അവതരിപ്പിച്ചു.