ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/സാമോദം-വിവിധ ദിനാചരണങ്ങൾ 2022

Schoolwiki സംരംഭത്തിൽ നിന്ന്

2022

ജൂൺ 5 പരിസ്ഥിതിദിനാചരണം

ലോകപരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് വീരണകാവ് സ്കൂളിലും പ്രകൃതിയെ സ്നേഹിക്കുകയെന്ന ആശയം കുട്ടികളിലെത്തിക്കാനുള്ള വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വിവിധ വിഭാഗങ്ങൾക്കിടയിൽ വെവ്വേറെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.പൊതുവായ പരിപാടികൾക്ക് ഹെഡ്‍മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചറും പ്രിൻസിപ്പൽ ശ്രീമതി.സൂസൻ വിൽഫ്രഡ് ടീച്ചറും നേതൃത്വം നൽകി.മാത്രമല്ല പി.ടി.എ പ്രിസിഡന്റ് ശ്രീ.വീരണകാവ് ശിവകുമാറും എസ്.എം.സി ചെയർമാൻ ശ്രീ.റാഫിയും മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി ബിന്ദുവും സാന്നിധ്യം കൊണ്ട് എല്ലാ പരിപാടികളുടെയും ചുക്കാൻ പിടിച്ചു.

പ്രൈമറി വിഭാഗം

എൽ പി യിലെയും പ്രീപ്രൈമറിയിലെയും കുഞ്ഞുങ്ങൾ വളരെ ഉത്സാഹത്തോടെയാണ് പ്രകൃതിയോടിണങ്ങിയുള്ള ജീവിതചര്യയുടെ പരിശീലനത്തിന്റെ ഭാഗമെന്ന പോലെ പരിസ്ഥിതിദിനാചരണത്തിൽ പങ്കെടുത്തത്.കുട്ടികളുടെ പ്രകൃതിയോടുള്ള ഇണക്കത്തിന്റെ നേർക്കാഴ്ചയായി അവരുടെ വീടുകളിലെ തൈനടീൽ.പലരും കുടുംബത്തോടൊപ്പം ചേർന്ന് ആഘോഷമായിതന്നെയാണ് തൈകൾ നട്ടത്.ഓരോരുത്തരും തങ്ങൾ നട്ട തൈകളുടെ ചിത്രങ്ങൾ വാട്ട്സാപ്പിൽ പങ്കുവച്ചത് കൗതുകകരമായ കാഴ്ചയായിമാറി.മാത്രമല്ല കഴിഞ്ഞ വർഷം പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നട്ട തൈകൾ വളർന്നതും കുട്ടികൾ അഭിമാനപൂർവം പങ്കുവച്ചു.ഓരോ ചെടിയുടെയും വളർച്ചയും അതിനാവശ്യമായ പരിപാലനവും കുട്ടികൾ ക്ലാസിൽ പങ്കുവയ്ക്കുകയും ചെയ്തു.

ഹൈസ്കൂൾ വിഭാഗം

ഹൈസ്കൂളിൽ കുട്ടികൾ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് സ്കൂളും മൈതാനവും വൃത്തിയാക്കുകയും വശങ്ങളിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.എൻ.സി.സി,എൻ.എസ്.എസ് വോളന്റിയേഴ്സിന്റെ പങ്കു സ്തുത്യർഹമായിരുന്നു.