ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്/അക്ഷരവൃക്ഷം/കോവിഡ് 19: അതിജീവനത്തിൻറെ കേരളമാതൃക

കോവിഡ് 19: അതിജീവനത്തിൻറെ കേരളമാതൃക

"1937- ൽ ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന് മാനവലോകം ആദ്യമായി തിരിച്ചറിഞ്ഞത്........സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണമെന്ന് തിരിച്ചറിഞ്ഞത്........". ഇവിടെ പറഞ്ഞു വരുന്നത് അതിനെക്കുറിച്ച് തന്നെയാണ് ആണ്, ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ കൊറോണാ വൈറസിനെ കുറിച്ച്.

കൊറോണ വൈറസിൻറെ കുടുംബത്തെയും ഉപകുടുംബത്തെയും പരിചയപ്പെട്ടാലോ? നിഡോ വൈറലസ് എന്ന നിരയിൽ കൊറോണ വൈരിധി കുടുംബത്തിലെ ഓർത്തോ കൊറോണ വൈറിനി എന്ന ഉപകുടുംബത്തിലെ വൈറസുകളാണ് കൊറോണ വൈറസുകൾ.

ചൈനയിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തപ്പോൾ ഇങ്ങ് കേരളത്തിൽ എത്തുമെന്ന് നാം കരുതിയിരുന്നില്ല. പക്ഷേ പ്രതീക്ഷകളെ അപ്പാടെ താളം തെറ്റിച്ചു കൊണ്ട് അത് വുഹാനിൽ നിന്നും ഇറ്റലി വഴി കേരളത്തിൽ എത്തുകയും ചെയ്തു. വൈകാതെ തന്നെ കേരളത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു.

ഇരുപതാം നൂറ്റാണ്ടിൽ മസൂരി 30 കോടിയ്ക്കും 50 കോടിയ്ക്കും ഇടയിലുള്ളവരെ കൊന്നൊടുക്കിയപ്പോൾ അവിടെയും ജനങ്ങൾ അതിജീവിക്കുകയാണുണ്ടായത്. 1994 സെപ്റ്റംബറിൽ ഇന്ത്യയിൽ പ്ലേഗ് പൊട്ടിപ്പുറപ്പെട്ടപ്പോൾ നാം പ്രതിരോധിച്ചു. കേരളത്തിനെ ഒന്നടങ്കം പിടിച്ചുകുലുക്കിയ നിപ വൈറസിനെയും നാം പ്രതിരോധിച്ചു.

കൊറോണ വൈറസ് വ്യാപനം തടയാൻ കേന്ദ്രം സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ കേരളം സംസ്ഥാനമൊട്ടാകെ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. മാർച്ച് 23 തിങ്കളാഴ്ച അർധരാത്രി മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. സംസ്ഥാന അതിർത്തി അടച്ചു. പൊതു ഗതാഗതം നിർത്തിവച്ചു. അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് 14 ദിവസത്തെ നിരീക്ഷണം നിർബന്ധമാക്കി. അതിഥി തൊഴിലാളികൾക്ക് ക്യാമ്പുകൾ ഒരുക്കി . നിരീക്ഷണത്തിലുള്ളവർക്ക് അവരുടെ വീടുകളിൽ ഭക്ഷണം എത്തിച്ചു. അപ്പോഴൊക്കെയും നമ്മൾ കേരളീയർ കൊറോണ വൈറസിനെതിരെ പൊരുതുകയായിരുന്നു .

പാതകളിലും പാതയോരങ്ങളിലും അണുനാശിനി ചീറ്റികൊണ്ട് മഹാമാരിയെ നേരിടാനും പ്രതിരോധിക്കാനുമുള്ള ആത്മവിശ്വാസം പകർന്നുകൊണ്ട് അവശ്യസാധനങ്ങൾ വീട്ടിലെത്തിച്ചുകൊണ്ട് ജാഗ്രതാ നിർദ്ദേശങ്ങൾ പകർന്നുകൊണ്ട് മറ്റു സംസ്ഥാനങ്ങൾക്ക് എന്തിനേറെ, മറ്റു രാജ്യങ്ങൾക്ക് വരെ മാതൃകയാവുകയാണ് നമ്മുടെ കേരളം.

കോവിഡ് 19മായി ബന്ധപ്പെട്ട ആശങ്കകളകറ്റാൻ 24 മണിക്കൂർ സേവനവുമായി ആരോഗ്യ വകുപ്പിൻറെ ദിശ സെൻറർ രംഗത്തുവന്നു. ഒരോ മലയാളിക്കും സുപരിചിതമാണ് 1056 എന്ന ദിശയുടെ ടോൾഫ്രീ നമ്പർ.

കോവിഡ് രോഗികളെ ചികിത്സിക്കാൻ ഓരോ ജില്ലയിലും രണ്ടു ആശുപത്രികൾ വീതം കേരളത്തിൽ സജ്ജീകരിച്ചിട്ടുണ്ട് .എല്ലാ ജില്ലകളിലും ഓരോ കോവിഡ് പരിശോധന ലാബുകളും സജ്ജീകരിച്ചിട്ടുണ്ട്.

സ്വയം ഭക്ഷണം പാകം ചെയ്ത് കഴിക്കാൻ വീട്ടിൽ ആരും ഇല്ലാത്തവർക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ സർക്കാരിൻറെയും ജനങ്ങളുടെയും സഹായത്തോടെ പൊതു അടുക്കള നടത്തി ഭക്ഷണം വിതരണം ചെയ്യുന്നു . സംസ്ഥാനമൊട്ടാകെ 1400 സമൂഹ അടുക്കളകൾ പ്രവർത്തിക്കുന്നു.

അതിഥി തൊഴിലാളികൾക്ക് ഭക്ഷണ സൗകര്യം ചെയ്യുന്നു. ഇന്നു സംസ്ഥാനത്താകെ 5500 അതിഥി തൊഴിലാളി ക്യാമ്പുകൾ പ്രവർത്തിക്കുന്നു. ആരും പട്ടിണി കിടക്കരുത് എന്ന നിർബന്ധം ഉള്ളതുകൊണ്ടാണ് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സ്വന്തം ചെലവിൽ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കിയത്.

ഇന്ത്യയിലെ 68% ദുരിതാശ്വാസ ക്യാമ്പുകളും കേരളത്തിലാണ് പ്രവർത്തിക്കുന്നത്.

മറ്റു സംസ്ഥാന സർക്കാരുകളെക്കാൾ വൈഭവത്തോടെ, മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്ന് പാഠം പഠിച്ച് കേരളം കോവിഡിനെതിരെ പോരാടുന്നു.

അഭിനവ് എ എസ്
9 സി ജി വി എച്ച് എസ് എസ് ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം