ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
പ്രവേശനോത്സവം
2025-2026 വർഷത്തെ ആര്യനാട് ഗവ: വി. & എച്ച്. എസ്. പ്രവേശനോത്സവം 02/06/2025 തിങ്കളാഴ്ച്ച 9:30 ന് ആരംഭിച്ചു.കുട്ടികളും രക്ഷിതാക്കളും കൃത്യസമയത്തു എത്തി.
പരിസ്ഥിതി ദിനാചരണം
ഈ വർഷത്തെ പരിസ്ഥിതിദിനം സമുചിതമായി ആചരിച്ചു. രാവിലെപ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ,പരിസ്ഥിതി ദിന സന്ദേശം, എന്നിവ അവതരിപ്പിച്ചു. സ്‌കൂൾഹെഡ് മിസ്ട്രസ് രാജികുമാരി ടീച്ചർ, സീനിയർ അസിസ്റ്റന്റ് ജസ്റ്റിൻ സർ, സ്റ്റാഫ് സെക്രട്ടറി ജിജികുമാർ സർ എന്നിവർ സംസാരിച്ചു.