ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബ്

ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾക്ക് ശാസ്ത്രാവബോധം സ‍ൃഷ്ടിക്കുന്നതിനുള്ള രസകരമായ വേദിയാണ് സയൻസ് ക്ലബിലൂടെ സാധ്യമാകുന്നത്. കുട്ടികൾക്ക് പൂർണ്ണമായ പിന്തുണ നൽകിക്കൊണ്ട് സജീവമായി പ്രവർത്തിക്കുന്ന സയൻസ് ക്ലബ് ആണ് നമ്മുടെ സ്കൂളിനുളളത്. മുൻ വർഷങ്ങളിൽ ശാസ്ത്രമേളകളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഇൻസ്പെയർ അവാർ‍ഡ്, ശാസ്ത്രരംഗം തുടങ്ങിയവയിലും കുട്ടികള് പങ്കെടുത്തിട്ടുണ്ട്.

ജൂൺ 5 പരിസ്ഥിതിദിനം:- കൊളാഷ് നിർമ്മാണം (ഇലകൾ, പൂക്കൾ), പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. ഓൺലൈനായി പരിസ്ഥിതിദിനസന്ദേശം ‍ നൽകി.

ജൂൺ 8സമുദ്രദിനം :- സമുദ്രദിനത്തിന് ക്ലാസ് ഗ്രൂപ്പുകളിൽ വീഡിയോകൾ നൽകിക്കൊണ്ട് സമുദ്രദിനാവബോധം നടത്തി.

ജൂൺ 8‍ ലോകപോളിയോദിനം:- ലോകപോളിയോദിനത്തിൽ വാക്സിനേഷനുകളുടെ പ്രാധാന്യത്തെക്കുറിച്ച് ഗൂഗിൾമീറ്റ് വഴി ക്ലാസ് നൽകി.

ജൂലൈ 1 ന് ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് “കൊറോണക്കാലത്ത് ഡോക്ടേഴ്സിന്റെ സമൂഹസേവനം" എന്ന വിഷയത്തിൽ ഉപന്യാസമത്സരം സംഘടിപ്പിച്ചു.

ജൂലൈ 21ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് "ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾ" എന്ന വിഷയത്തിൽ ഓൺലൈൻ പ്രസംഗ മത്സരം നടത്തി.

ആഗസ്റ്റ് 13ന് ലോക അവയവദാനദിനത്തിൽ അവയവദാനത്തെക്കുറിച്ച് ബോധവൽക്കരണ വെബ്ബിനാർ .

സെപ്റ്റംബർ 18 ന് അന്താരാഷ്ട്ര മുള ദിനത്തിൽ മുളയിനങ്ങൾ ചിത്രശേഖരണം നടത്തി.

ഒക്ടോബർ 16 ന് ലോകഭക്ഷ്യദിനത്തിൽ ബാലൻസ്ഡ്‍യറ്റിനെക്കുറിച്ച് അവബോധം നൽകി.