ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/പ്രവേശനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
    2018-19 വർഷത്തെ സ്കുൾ പ്രവേശനോത്സവം അധ്യാപകുരും അനധ്യാപകരും പൂർവവിദ്യാർത്ഥികളും പി റ്റി എയും ചേർന്ന് ജൂൺ 1 നു വളരെ ഗംഭീരമായി നടത്തി. സ്കൂളും പരിസരവും കമാനങ്ങളും കൊടിതോരണങ്ങളാലും അലംകൃതമായിരുന്നു. കൃത്യം 9.30 നു ഈശ്വരപ്രാർത്ഥനയോ‍ടെ തുടങ്ങിയ പൊതുയോഗത്തിൽ ഹെ‍ഡ്മാസ്റ്റർ സ്വാഗതം ആശംസിച്ചു. തുടർന്ന് പി.ടി.എ പ്രസിഡന്റ് നെട്ടത്താന്നി ഷാജി അധ്യക്ഷപ്രസംഗം നടത്തി. ഉദ്ഘാടനകർമ്മം ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ഷാജി എം.പി അക്ഷരദീപം തെളിയിച്ചു നടത്തി. ഈ അക്ഷരദീപം 2018 മാർച്ച് എസ്.എസ്. എൽ.സി പരീക്ഷയിൽ മുഴുവൻ എ+ കിട്ടിയ കുട്ടികൾ നവാഗതർക്ക് നൽകി സദസ്സ് ദീപാലംകൃതമാക്കി. കുട്ടികൾ പ്രവേശനോത്സലഗാനം ആലപിക്കുകയും അതിന്റെ നൃത്താവിഷ്കാരം അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് 10 എ+ ഉം 9 എ+ ഉം കിട്ടിയ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. കോട്ടുകാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ സജി, എസ്.എം.സി ചെയർമാൻ മധുസൂദനൻ നായർ, സീനിയർ അസിസ്റ്റന്റ് ശ്രീമതി സുഷ, രുഗ്മിണികുഞ്ഞമ്മ ടീച്ചർ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ശേഷം കുട്ടികളുടെ നൃത്താവതരണം നടന്നു. തുടർന്ന് ബാലപീഡനം സാർവ്വത്രികമാണ്. ഇതിൽ നമ്മുടെ മഹത്തായ ഇന്ത്യയും ലജ്ജിക്കുന്നു. ഇതിനെതിരെ പല്ലും നഖവും ഉപയോഗിച്ച് പൊരുതണമെന്ന വാദം ഉയർത്തിപിടിച്ചുകൊണ്ടുള്ള കുട്ടികളുടെ ഒരു കവിതാവിഷ്കാരം ഹൃദയാവർജകമായിരുന്നു.തുടർന്ന് നവാഗതർക്ക് നോട്ടുബുക്കുകൾ‍ നൽകി സ്വീകരിച്ചു. സ്റ്റാഫ് സെക്രട്ടറി വിൻസ് ഏവർക്കും കൃതജ്ഞത അർപ്പിച്ചു.