ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പ്

അടഞ്ഞുപോയ തന്റെ മിഴികൾ തുറന്നു ഉണ്ണി ഇരുട്ടിലേക്ക് തുറിച്ചു നോക്കി . മനസ്സിൽ മുഴുവൻ അച്ഛന്റെ വാടാത്ത പുഞ്ചിരിയും നോട്ടവും നിറഞ്ഞു നില്ക്കുന്നു. തന്റെ കുഞ്ഞു വിരലുകളിൽ നിന്നു കൈവിട്ട് ദൂരെ മാഞ്ഞ് മറഞ്ഞുപോവുന്നതുപോലെ അച്ഛനെ നോക്കി പൊട്ടിക്കരയുന്നതുപോലെ !

ഉണ്ണി സോഫയിൽ നിന്നു എഴുന്നേറ്റ് അമ്മയുടെ അരികിൽ ചെന്നു കട്ടിലിന്റെ ഓരം ചേർന്നു കിടക്കുന്ന അമ്മ കരയുകയാണല്ലോ. അമ്മയും മുത്തച്ഛനും മുത്തശ്ശിയും ചേർന്ന ആ വീട്ടിൽ എത്ര സന്തോഷമായിരുന്നെന്നോ?. കൊറോണ കാരണം സ്കൂൾ അടച്ചതു മുതൽ കൂട്ടുകാരുമായി കളിയും ചിരിയുമായി ഉണ്ണിയും സന്തോഷിച്ചു. പിന്നെ കൂട്ടുകൂടി കളിക്കരുത് എന്ന് അമ്മ പറഞ്ഞു. അച്ഛൻ എപ്പോഴെത്തും എന്നു ചോദിച്ചപ്പോൾ നിറ കണ്ണോടെ അമ്മ പറഞ്ഞത് എന്നെ വല്ലാതെ സങ്കടപ്പെടുത്തി. "വേറൊരു സ്ഥലത്താണെന്നും ഇപ്പഴേ വരാൻ പറ്റില്ല "എന്നും. അമ്മയെ ഇങ്ങനെകണ്ടപ്പോൾ ഉണ്ണിക്ക് കൂടുതൽ വിഷമം തോന്നി. അമ്മയോട് ചേർന്നു കിടന്ന അവനെ അമ്മ നെഞ്ചോടു ചേർത്തു കരഞ്ഞു നെറ്റിയിൽ ഉമ്മവച്ചു. അച്ഛനെ ഓർത്തോർത്ത് ഉണ്ണി ഉറങ്ങിപ്പോയി.

നേരം പുലർന്നുഉണ്ണി മുറ്റത്തിറങ്ങി. അച്ഛൻ ദുബായിൽ നിന്നു വരേണ്ട ദിവസം ഇന്നായിരുന്നല്ലോ എന്നോർത്തു. എത്ര നാളായി ഈ ദിവസം എണ്ണിക്കൊണ്ടിരുന്നത്. ഇന്നലെ അമ്മ പറഞ്ഞതുമുതൽ വല്ലാത്ത സങ്കടമായി. ഉടൻ തന്നെ മുത്തച്ഛന്റെ അടുക്കലേക്ക് ഓടി. ടി.വിയിൽ കണ്ട കാര്യം മുത്തച്‌ഛൻ പറഞ്ഞു തന്നു.കൊറോണ മഹാമാരിയാണത്രേ . അതിനെ അകറ്റാൻ പുറത്തിറങ്ങരുതെന്നും. കൈകൾ ഇടവിട്ട് കഴുകണമെന്നും. കൂടാതെ പുറത്തു പോകേണ്ടി വന്നാൽ മാസ്ക് ധരിക്കണമെന്നും'. പിന്നെ കൂട്ടം കൂടി നടക്കരുതെന്നും മുത്തച്ഛൻ പറഞ്ഞു . അമ്മ എപ്പോഴും സങ്കടവും പ്രാർഥനയിലും തന്നെ. ഉണ്ണിയുടെഅമ്മയ്ക്കെ ന്തുപറ്റി. ഉണ്ണിക്കും ഒരു സന്തോഷവും തോന്നുന്നില്ല. മുത്തച്ഛൻ പറഞ്ഞ കൊറോണ രോഗം അച്ഛനൊന്നും വരല്ലേ എന്നു ഉണ്ണി പൂജാമുറിയിൽ ചെന്നു കണ്ണനോട് പ്രാർഥിച്ചു. അച്ഛൻ വന്നാൽ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമായിരുന്നു ഉണ്ണി സ്വപ്നം കണ്ടത്. ഹും സാരമില്ല. അതൊന്നും പറ്റിയില്ലെങ്കിലും ഉണ്ണിയുടെ അച്ഛനു അസുഖമൊന്നും വരാതിരുന്നാൽ മതി. ഇവിടെ വന്നാൽ എനിക്ക് ആ നെഞ്ചിൽ ചേർന്നു കിടന്നാൽ മതി. അതു മാത്രം മതി. എന്നും പ്രാർഥനയിൽ ഉണ്ണി അച്ഛന് അസുഖമൊന്നും വരരുതേ എന്നു പ്രാർഥിക്കും. ദിവസങ്ങൾ ഓടി മറഞ്ഞു.. ഉണ്ണിക്കുട്ടാ എന്ന അച്ഛന്റെ വാത്സല്യമുള്ള വിളി കേട്ടാണ് ഉണ്ണിഉറക്കത്തിൽ നിന്നും എഴുന്നേറ്റത്. തന്റെ കണ്ണുകളെ ഉണ്ണിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. തന്റെ അച്ഛൻ തന്നെ വാരിയെടുത്തു നെഞ്ചോടു ചേർത്തു അച്ഛൻ നെറ്റിയിൽ ഉമ്മ വച്ചു .അച്ഛനെ കണ്ട സന്തോഷം ഒപ്പം സത്യം തന്നെ ആണോ എന്നറിയാതെ കൺമിഴിച്ച് രണ്ട് കൈകൾ കൊണ്ടും അച്ഛനെ കെട്ടിപ്പിടിച്ച് ഉമ്മ കൊണ്ട് കൂടി. മുത്തച്ഛനും മുത്തശ്ശിയും സന്തോഷത്താൽ കരയുകയായിരുന്നു. ' മുത്തച്ഛനാണ് പറഞ്ഞത് അച്ഛന്റെ കൂട്ടുകാരന് അസുഖമുണ്ടായിരുന്നുവെന്നും അതിനാൽ അച്ഛൻ നിരീക്ഷണത്തിലായിരുന്നുവെന്നും ഒടുവിൽ ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ നെഗറ്റീവ് ആ ണെന്നും . ഉണ്ണിക്ക് സന്തോഷമായി. എന്റെ കൃഷ്ണാ എന്റെ പ്രാർഥന കേട്ടല്ലോ. എനിക്ക് ഇനി അച്ഛനോടൊപ്പകളിക്കാം ചോറുണ്ണാം. ഉറങ്ങാം. പുറത്തു പോകാൻ പറ്റില്ലയെന്നു മാത്രം. അതൊന്നും സാരമില്ല. ആരോഗ്യ പ്രവർത്തകർ പറയുന്നതു നമ്മൾ കൃത്യമായി അനുസരിക്കണം.അവരുടെ കഷ്ടപ്പാടുകൾക്ക് ഒരറുതി വരണമെങ്കിൽ നമ്മൾ അനുസരിച്ചേ മതിയാകൂ. അവരെയും , കാത്തുരക്ഷിക്കണേ കൃഷ്ണാ എന്നു പറഞ്ഞു ഉണ്ണി അച്ഛന്റെ കൈയ് പിടിച്ചു വലിച്ചു കൊണ്ട് ഓടിപ്പോയി.

ദേവിക ബിനു
6 A ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ