ജൂലൈ 22 ലോക പൈ അപ്രോക്സിമഷൻ ദിന മായി ആചരിച്ചു . തുടർന്ന് സ്കൂളിൽ ഗണിത അസംബ്ലി ജൂലൈ 23 നു നടത്തി.ഗണിത പ്രാത്ഥന യോടും ഗണിത പ്രതിജ്ഞയോടും കൂടി തുടങ്ങിയ ഗണിതം മധുരമാണ് എന്ന ആപ്ത വാക്യത്തെ സാധൂകരിക്കുമാറ ഗണിത ചിന്തയുടെയും യുക്തിയുടെയും ഭാഷയാണ് എന്ന ബോധം വിദ്യാർത്ഥി മനസ്സുകളിൽ ആഴത്തിൽ ഉറപ്പിക്കാൻ ഗണിത അസംബ്‌ളിക്ക് കഴിഞ്ഞു. ഇതിനോടനുബന്ധിച്ചു മലയാളത്തിൽ തയാറാക്കിയ ഗണിതജേർണൽ പുറത്തിറക്കാൻ ഗണിത ക്ലബിന് കഴിഞ്ഞു.തിരുവനന്തപുരം ജില്ലയിലെ തന്നെ ആദ്യത്തെ മാതൃക ഗണിത ലാബ് എന്ന പ്രശസ്തിക്കു പാത്രീഭവിച്ച ഈ ലാബ് കാണുന്നതിന് വിവിധ സ്കൂളുകളിൽ നിന്നും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും വിദ്യാർത്ഥികളും അദ്ധ്യാപകരും എത്തിക്കൊണ്ടിരിക്കുന്നു .