ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/വിദ്യാരംഗം കലാസാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന എല്ലാ കഴിവുകളേയും വെ ളിച്ചത്ത് കൊണ്ടുവരാൻ സഹായകമാകുന്നതിന് വിദ്യാരംഗം കലാസാഹിത്യവേദി പ്രഥാന പങ്കു വഹിക്കുന്നു. സാഹിത്യത്തേയും കലയേയും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന ക്ലബ്ബാണിത്. ഓരോ കുട്ടിക്കും അതിനുള്ള അവസരം ലഭ്യമാക്കാൻ ഇതു സഹായിക്കുന്നു. സംഗീതം, സാഹിത്യം സംസ്ക്കാരം തുടങ്ങി എല്ലാ മേഖലകളിലും പ്രവർത്തിച്ചു കൊണ്ട് സാമൂഹ്യ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന ഒരു സമൂഹമായി കുട്ടികളെ മാറ്റിയെടുക്കാൻ വിദ്യാരംഗം ഒരു പ്രധാന പങ്കു വഹിക്കുന്നു.

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ ആഴ്ചയും കുട്ടികൾക്ക് പൊതു വിജ്ഞാന ചോദ്യങ്ങൾ നൽകാറുണ്ട്. എല്ലാ വെള്ളിയാഴ്ച ദിവസവും ബാലസഭ സംഘടിപ്പിക്കാറുണ്ട്. ഓരോ ആഴ്ചയും നൽകിയ ചോദ്യങ്ങൾ ഉൾപ്പെടുത്തി ക്വിസ് മത്സരം സംഘടിപ്പിക്കാറുണ്ട്. കവിതാ രചന, ചിത്രരചന , കഥാ രചനാ കവിതാലാപനം, കഥാകഥനം, പ്രസംഗ മത്സരം , നാടൻ പാട്ട്ഈ പ്രവർത്തനങ്ങൾ പാഠഭാഗവുമായി ബന്ധപ്പെടുത്തി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി സംഘടിപ്പിക്കാറുണ്ട്.

റിപ്പബ്ലിക്ക് ദിനം : നന്ദിനി ആർ.എൻ ക്ലാസ് :4
പ്രച്ഛന്നവേഷം