എൻ്റെ നാടിത് ദൈവത്തിൻ നാടിത്
മലയാളനാടിത് എൻ ജന്മഭൂമി
മാവേലി വാണൊരീനാട്ടിൽ
മാനവകുലത്തെ തകർക്കാൻ
തക്കം പാർത്തുവരുന്ന
കൊറോണവൈറസേ നീ ഓർത്തോ
കെട്ട്കെട്ടിക്കും നിന്നെ ഞങ്ങൾ ഒറ്റക്കെട്ടായി നിന്ന്
പ്രളയം പൂണ്ടൊരു നേരം
ചേർത്തുപിടിച്ച കരങ്ങൾ
തളർന്നിട്ടില്ലൊട്ടും വീണ്ടും
ചേർത്തുപിടിച്ചുയർന്നീടും