ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ പരിസ്ഥിതി -പ്രകൃതി സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി -പ്രകൃതി സ്നേഹം

ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നു. ഭൂമിയില്ലെങ്കിൽ നാം ഉണ്ടോ. മനുഷ്യന്റെ കടന്നുകയറ്റം മൂലം പുഴവളരുന്നതും മഴ കുറയുന്നതും ചൂട് കൂടുന്നതുമൊക്കെ നിങ്ങൾ കാണുന്നില്ലേ. ആ തെറ്റുകൾ തിരുത്താൻ മുതിർന്നവർ നിങ്ങൾ മാതൃകയാകണം. മരം നടാം, ചെടികൾ വളർത്താം, വീട്ടിലും സ്കൂളിലും പച്ചപ്പ് ഒരുക്കാം, പ്ലാസ്റ്റിക് കത്തിക്കുന്നതടക്കമുള്ള പ്രവൃത്തികളെ എതിർക്കാം. മരങ്ങൾ വെട്ടിനശിപ്പിക്കരുത്. മരങ്ങൾ വച്ചു പിടിപ്പിച്ചു പ്രകൃതിയെ സ്നേഹിക്കാം.

ആരാണ് ഭൂമിയുടെ അവകാശികൾ മനുഷ്യർ മാത്രമാണ് ഒരേയൊരു അവകാശി എന്ന മട്ടിലാണ് ഏറെ പേരും കഴിയുന്നത്. ആർത്തിയോടെ വിഭവങ്ങൾ കൊള്ളയടിച്ചും കുന്നിടിച്ചു നിരത്തിയും പുഴകളിലേക്കും തൊടുകളിലേക്കും വിഷമൊഴുക്കിയും നാളേക്കുറിച്ചു വരും തലമുറകളെക്കുറിച്ചു ഓർക്കാതെ ജീവിക്കുന്നവരുണ്ട്. അതുപോലെ പരിസ്ഥിതി സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞു വച്ചവരുമുണ്ട്. നമ്മുടെ സ്കൂളും പരിസരവും പരിസ്ഥിതിക്കു മുറിവേൽക്കാത്ത വിധത്തിൽ പരിപാലിക്കാം. പരിസ്ഥിതിയെ നിരീക്ഷിക്കുക, പഠിക്കുക, അനുകരിക്കുക.

നവീൻ . എ . വി
2 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത