ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ കൊറോണ -ചൈനയിൽ ജനിച്ച വിപത്ത് നീ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ -ചൈനയിൽ ജനിച്ച വിപത്ത് നീ

ചൈനയിൽ ജനിച്ച വിപത്ത് നീ
ലോകമെങ്ങും വളർന്നു നീ
ഇന്ത്യയിലും എത്തി നിൻ താണ്ഡവുമായ്
നിൻ മുന്നിൽ തോറ്റ് മടങ്ങില്ല ഞങ്ങൾ
വിപത്തുകളെ ജയിച്ച
ചരിത്ര മീ രാജ്യത്തിന്റേത്
പ്രളയത്തെ തോൽപിച്ച
കരുത്തോടെ നിൻ മുന്നിൽ കേരളം
നിപ തൻ ഭീതിയിൽ
പതറാതെ കേരളം
ഒറ്റകെട്ടായി നിൻ മുന്നിലതെ
കരുത്തോടെ നാം കേരളീയർ
തോൽപ്പിച്ചീടും ഞങ്ങൾ നിന്നെ തുരത്തിയോട്ടിക്കും

അനശ്വർ എ ൽ
7 B ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത