ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ കുഞ്ഞനും അപ്പുവും

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞനും അപ്പുവും

പണ്ട് പണ്ട് ഒരിടത്തു കുഞ്ഞൻ കാക്കയും അപ്പു പ്രാവും ജീവിച്ചിരുന്നു. ഒരു ദിവസം കുഞ്ഞൻ പാറി പറന്ന് വരുകയായിരുന്നു അപ്പോൾ അവിടെ ആരോ ഒരാൾ കുഞ്ഞൻ പതിയെ ആ ഭാഗത്തേക്ക് സൂക്ഷിച്ചു നോക്കി. അതാ അവിടെ ഒരു പ്രാവ്. പ്രാവ് തിരിഞ്ഞു നോക്കിയത് കുഞ്ഞനെയും കണ്ടു. കുഞ്ഞൻ അപ്പുവിന്റെ മുമ്പിൽ ചെന്നിട്ട് ചോദിച്ചു നീ എന്താ സങ്കടപ്പെട്ടിരിക്കുന്നത്?? അതിനുത്തരമായി അപ്പു പറഞ്ഞു എന്റെ അമ്മ എന്നെ തല്ലി കാരണം അമ്മ ശേഖരിച്ചു വച്ചിരുന്ന ധാന്യങ്ങൾ മരത്തിൽ നിന്നും എന്റെ കാൽ തട്ടി തറയിൽ വീണു അതിനാണ് ഞാൻ പിണങ്ങി ഇരിക്കുന്നത്. അതിനെന്തിനാ നീ പിണങ്ങി ഇരിക്കുന്നത് അതൊന്നും സാരമില്ല അമ്മയല്ലേ തല്ലിയത് തെറ്റ് കണ്ടാൽ അമ്മയ്ക്ക് നമ്മെ തല്ലാനുള്ള അവകാശമുണ്ട് നിന്റെ പേരെന്താ?? എന്റെ പേര് അപ്പു. നിന്റെ പേരെന്താ?? എന്റെ പേര് കുഞ്ഞൻ. വൈകാതെ തന്നെ അവർ വളരെ നല്ല കൂട്ടുകാരായി മാറി.

അനഘ എ എ
3B ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ