ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഗാന്ധി ദർശൻ ക്ളബ്ബ്

ഗാന്ധിയൻ ആദർശങ്ങൾ കുഞ്ഞുങ്ങളിൽ വളർത്തുന്നതിന് സഹായകമായ രീതിയിൽ സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഗാന്ധിദർശൻ ക്ലബ് . ഈ ക്ലബിലൂടെ സ്വദേശി ഉത്പന്നങ്ങളുടെ നിർമ്മാണവും അവയുടെ പരിശീലനവും നൽകിവരുന്നു . സത്യം , ധർമ്മം , നീതി , അഹിംസാ എന്നിവയിൽ ആകൃഷ്ടമായി ധർമത്തിൻറെ പാത പിന്തുടരുന്നതിന് കുഞ്ഞുങ്ങളെ പ്രബോധിപ്പിക്കുന്ന ഒരു ക്ലബ്ബ് ആണ് ഗാന്ധിദർശൻ ക്ലബ്ബ് . പ്രത്യേകിച്ച് ജനുവരി മാസം ഗാന്ധിദർശൻ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കുകയും ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ധാരാളം പ്രവർത്തനങ്ങൾ കുഞ്ഞുങ്ങൾക്ക് നൽകി വരികയും ചെയ്യുന്നു .