ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/ക്ലബ്ബുകൾ/2023-24 /മറ്റ് ക്ലബ്ബുകൾ
ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ചോക്ക് നിർമ്മാണം, ചന്ദനത്തിരി നിർമ്മാണം, സോപ്പ് നിർമ്മാണം എന്നിവയിൽ പരിശീലനം നൽകുന്നുണ്ട്.ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ, ഗാന്ധി ക്വിസ് എന്നിവ നടത്തി. ശുചീകരണദിനം ആചരിച്ചു. ഗാന്ധിജിയുടെ ആശയങ്ങൾ കുട്ടികളിൽ എത്തിക്കാനായി ഗാന്ധിദർശൻ ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നുണ്ട് . വിവിധ ചാരിറ്റി പ്രവർത്തങ്ങൾ സ്കൂളിൽ നടന്നു വരുന്നു. അതിന്റെ തുടർച്ചയായി സ്കൂളിലെ മുഴുവൻ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തിക്കൊണ്ട് ഒരു ഭക്ഷ്യമേള സ്കൂളിൽ സംഘടിപ്പിച്ചു. വലിയ വിജയം ആയ ആ പരിപാടിയിൽ നിന്ന് പിരിഞ്ഞു കിട്ടിയ മുഴുവൻ തുകയും ഗുരുതരരോഗത്തിന്റെ പിടിയിലായ ഒരു രക്ഷിതാവിന് നൽകാൻ കഴിഞ്ഞു എന്നതിൽ വളരെ ചാരിതാർഥ്യമുണ്ട്.